സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉന്നത നിലവാരത്തിലേക്ക്
ഈരാറ്റുപേട്ട: പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ് ടൂ വരെയുള്ള പഠനപദ്ധതി ഏകീകരിക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കുകവഴി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ലഭിക്കുന്നത് വന്‍ സഹായങ്ങള്‍ അത്യാധുനികസൗകര്യങ്ങള്‍ഒരുക്കാനാണ് സാമ്പത്തികസഹായം.
ടാബ് ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍,നോട്ടുബുക്കുകള്‍ 'ഡിജിറ്റല്‍ ബോര്‍ഡുകള്‍ , സ്മാര്‍ട്ട്ക്ലാസ് റൂം, ഡി.ടി.എച്ച്ചാനലുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയവയ്ക്ക്ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള സ്‌കൂളുകള്‍ക്ക് 6.40000 രൂപ വീതം ലഭിക്കുംപിന്നീടുള്ള അഞ്ചുവര്‍ഷങ്ങളില്‍ 240000 രൂപവീതം ലഭിക്കും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ്. കുട്ടികള്‍ക്കും സ്‌കൂളുകള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായങ്ങളെ പ്പറ്റി വിശദമാക്കുന്നത്.
സ്‌കൂള്‍ ലൈബ്രറികളുടെ ശാക്തീകരണമാണ് മറ്റൊരു പ്രധാന പദ്ധതി. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക സാമ്പത്തിക സഹായം ഉണ്ടാകും. യു.പി തലത്തില്‍ 10,000 രൂപയും എട്ടാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങള്‍ക്ക് 13000രപയും ഹയര്‍സെക്കണ്ടറി തലത്തില്‍ 15,000 രൂപയുംഎന്നിങ്ങനെയാവും സഹായം ലഭിക്കുക.
കുട്ടികള്‍ക്കുള്ള പഠന ആനുകൂല്യങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴിയാകും നല്‍കുക. യൂണിഫോം ,പുസ്തകം; യാത്ര ആനുകൂല്യങ്ങള്‍ ,തുടങ്ങിയവയ്ക്കുള്ള പണം അക്കൗണ്ടുകളിലൂടെയാണ് നല്‍കുക. കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയും, സെക്രട്ടറിയും അധ്യക്ഷ രായ സമിതികള്‍ക്കാണ് പദ്ധതി നിര്‍വ്വഹണ ചുമതല. മെയ് ഒന്നിനാണ് പദ്ധതിരേഖ സമര്‍പ്പിക്കേണ്ടത്. പ്ലസ് ടൂ പഠനം പൂര്‍ത്തിയാക്കുന്ന വിദ്വാത്ഥിക്ക് രണ്ട് തൊഴിലുകള്‍ എങ്കിലും പ്രാവീണ്യം ഉണ്ട് എന്ന് ഉറപ്പാക്കും
എട്ടാംക്ലാസ് മുതല്‍ പാഠ്യപദ്ധതിയില്‍തൊഴില്‍ പരിശീലനം ഉള്‍പ്പെടുത്തും. സ്‌കൂളുകളില്‍ വര്‍ക്ക് ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും.അങ്കണവാടികള്‍ മുതല്‍ പഠന രീതികളില്‍മാറ്റം വരുത്തുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.അങ്കണവാടികളെ പ്രീസ്‌കൂളുകളുമായി യോജിപ്പിക്കാനും ശ്രമംഉണ്ടാകും. പെണ്‍കുട്ടികള്‍ക്ക് മൂന്നുമാസത്തെ സ്വയം പരിശീലനത്തിന് സൗകര്യമൊരുക്കും. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലെത്തിപരിശീലനം നല്‍കാനും സഹായം ലഭിക്കും. അധ്യാപക പരിശീലനത്തിനുള്ള ചുമതലസംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ് .ഇ .ആര്‍ . ടി.കള്‍ക്ക് കൈമാറും. സൗകര്യങ്ങള്‍ വികസിക്കുന്നതിന് വര്‍ഷാവര്‍ഷം സാമ്പത്തിക സഹായം ലഭിക്കും' ബി.ആര്‍.സി., സി.ആര്‍.സി.കള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."