ഹര്‍ത്താല്‍: കോട്ടയം ജില്ലയില്‍ പൂര്‍ണം
കോട്ടയം:പട്ടികജാതിവര്‍ഗ പീഡന നിരോധനിയമം പുനഃസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടല്‍ ആവശ്യപ്പെട്ട് ദലിത്‌ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം.
പലയിടങ്ങളിലും വാഹനഗതാഗതം തടസപ്പെടുത്തിയത് നേരിയ സംഘര്‍ഷമുണ്ടായതൊഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. രാവിലെ ഹര്‍ത്താല്‍ തുടങ്ങിയ സമയത്ത് കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ചില ദീര്‍ഘദൂര ബസുകള്‍ സര്‍വിസ് നടത്തിയിരുന്നുവെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതോടെ ഇതും പൂര്‍ണമായും നിലച്ചു. സ്വകാര്യബസുകളും ഓട്ടോടാക്‌സികളും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും ഹോട്ടലുകളും പ്രവര്‍ത്തിച്ചില്ല. മെഡിക്കല്‍സ്‌റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. ചുരുക്കമായി സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും റോഡിലിറങ്ങിയെങ്കിലും ചിലയിടങ്ങളില്‍ തടഞ്ഞു.പ്രധാന കവലകള്‍ കേന്ദ്രീകരിച്ച രാവിലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നിലയുറപ്പിച്ചിരുന്നു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. കുറിച്ചി ഔട്ട്‌പോസ്റ്റ് കവലയില്‍ ഒത്തുകൂടിയ പ്രവര്‍ത്തകള്‍ നാടന്‍പാട്ടുകള്‍ പാടിയാണ് ഹര്‍ത്താല്‍ദിനം തെരുവോരത്ത് ചെലവഴിച്ചത്. ഇരുചക്രമടക്കമുള്ള വാഹനങ്ങള്‍ പലയിടങ്ങളിലും തടഞ്ഞിരുന്നു. പലരെയും ഏറെനേരം കഴിഞ്ഞാണ് വിട്ടയച്ചത്.
കോട്ടയം, നാട്ടകം, പള്ളം, അയര്‍ക്കുന്നം, തിരുവഞ്ചൂര്‍, കുറിച്ചി, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ തടഞ്ഞത്. ഹര്‍ത്താലിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് ,എസ്.ഡി.പി.ഐ,വെല്‍ഫെയര്‍ പാര്‍ട്ടി, പ്രവര്‍ത്തകരും വിവിധകേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ആക്രമസാധ്യത മുന്നില്‍ കണ്ട് പൊലീസ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ജില്ലയിലെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം
ഈരാറ്റുപേട്ട: ദലിത് സംഘടനകള്‍ അഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ഈ രാറ്റുപേട്ട മേഖലയില്‍ പൂര്‍ണ്ണമായിരുന്നു.കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തിയില്ല. ഒട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട' ചെയ്തിട്ടില്ല.
വൈക്കത്തും പൂര്‍ണം
വൈക്കം: ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച് ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണം. കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. സ്‌കൂളുകള്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോ, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു.
ഇന്‍ഡ്യന്‍ കോഫീ ഹൗസ് രാവിലെ തുറന്നെങ്കിലും പിന്നീട് ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി അടപ്പിച്ചു. വലിയകവലയില്‍ തുറന്ന പെട്രോള്‍ പമ്പും ഹര്‍ത്താന്‍ അനുകൂലികള്‍ അടപ്പിച്ചിരുന്നു. വൈക്കം-എറണാകുളം റോഡില്‍ ടി.കെ മാധവന്‍ സ്‌ക്വയറിനുസമീപം ഗതാഗതം തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധിച്ചു. വന്‍പോലീസ് സംഘമാണ് നഗരത്തില്‍ നിലയുറപ്പിച്ചത്. ബോട്ട്‌ജെട്ടിയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. പതിവുപോലെ സര്‍വീസ് നടന്നു. എന്നാല്‍ പലബോട്ടുകളിലും യാത്രക്കാര്‍ വളരെ കുറവായിരുന്നു. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി, കൊച്ചിന്‍ സിമന്റ്‌സ് എന്നിവയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ഭാഗികമായി ബാധിച്ചു. പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ തിരക്കായിരുന്നു. നഗരസഭയിലും മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി പുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഗ്രാമീണ മേഖലകളില്‍ പോലും കടകള്‍ അടഞ്ഞുകിടന്നു. താലൂക്ക് ആശുപത്രിയില്‍ ഹര്‍ത്താല്‍ ദിനത്തിലും രോഗികളുടെ വലിയ തിരക്കായിരുന്നു. വൈക്കം ടൗണ്‍, തലയോലപ്പറമ്പ്, വെള്ളൂര്‍ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു.
ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
ചങ്ങനാശേരി: വര്‍ഗ്ഗ പീഡന നിരോധന നിയമം സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അട്ടിമറിക്കപ്പെടുകയും അതിനെതിനെ വടക്കേന്ത്യയില്‍ പ്രക്ഷോപം നടത്തിയ 12 ആളുകളെ വെടിവെച്ചുകൊല്ലുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ദലിത് ഐക്യവേദി നടത്തിയ കേരള ഹര്‍ത്താല്‍ ചങ്ങനാശേരിയില്‍ പൂര്‍ണം. സി.എസ്.ഡി.എസ്, എ.കെ.സി.എച്ച്.എം.എസ്, കെ.സി.എസ്, ബി.എസ്.പി, പി.ആര്‍.ഡി.എസ്, കെ.പി.എം.എസ്, കെ.എച്ച്.എസ്.എസ്, എ.കെ.സി.എച്ച്.എം.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രകടനവും നടന്നു.
വി.പി തങ്കപ്പന്‍, ഷാജി അടവിച്ചിറ, വിനു ബേബി, ഉണ്ണികൃഷ്ണന്‍ തകഴി, രാജന്‍ ചാക്കോ, ഉല്ലാസ് ചന്ദ്രന്‍, മാത്യു ജോണ്‍, ജി.കെ രാജപ്പന്‍, സി.മോനിച്ചന്‍, അശോകന്‍, എം.കെ വിജയേന്ദ്രന്‍, സി.കെ മനോജ്, അനു പി.ഡേവിഡ്, കെ.കെ സുബാഷ് ചന്ദ്രന്‍, ആശാ രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഹര്‍ത്താലിനോട് സഹകരിച്ച് എല്ലാ ആളുകളോടും ദലിത് ഐക്യവേദി നന്ദി അറിയിച്ചു.
പാലാ. ദളിത് സംഘടനകള്‍ അഹ്വാനം ചെയ്ത ഹര്‍ത്താല്‍ പാലാ, ഈരാറ്റുപേട്ട, രാമപുരം മേഖലകലില്‍ പൂര്‍ണം. പോലീസ് സംരക്ഷണയില്‍ കെ എസ് ആര്‍ ടി സി ചുരുക്കം ചില റൂട്ടുകളില്‍ സര്‍വീസ് നടത്തിയതൊഴിച്ചാല്‍ ബസുകള്‍ സര്‍വീസ് നടത്തിയില്ല. പാലാ-കോട്ടയം, പാലാ-തൊടുപുഴ എന്നീ റൂട്ടുകളിലാണ് യാത്രക്കാരുടെ ആവശ്യപ്രകാരം കെ എസ് ആര്‍ ടി സി ഏതാനും സര്‍വീസ് നടത്തിയത്. ടൗണിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചുരുക്കം ചില കടകള്‍ രാവിലെ തുറന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണില്‍ പ്രകടനമായെത്തിയതോടെ അതും അടച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. താലൂക്ക് ഓഫീസില്‍ 30 ശതമാനമാണ് ഹാജര്‍ നില. കെ എസ് ഇ ബിയില്‍ അമ്പതു ശതമാനം ഹാജര്‍നിലയുണ്ട. ബാങ്കുകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 20 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി