വരാപ്പുഴ കസ്റ്റഡി മരണം: കൊലക്കുറ്റം ചുമത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കോഴിക്കോട്: പൊലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച ഉത്തരവാദികള്‍ക്കെതിരെ സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്. പൊലിസിന്റേത് ഗുരുതര വീഴ്ച്ചയാണ്. തുടര്‍ച്ചയായി തെറ്റു ചെയ്യുന്ന പൊലിസുകാരെ സര്‍വിസില്‍ നിന്നു മാറ്റി നിര്‍ത്തണം. ഇതിനായി സര്‍വിസ് ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നും മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്മാന് പി മോഹന്‍ദാസ് പറഞ്ഞു.
പൊലിസ് കസ്റ്റഡിയിലിരിക്കെയാണ് കഴിഞ്ഞ ദിവസം പരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് മരിച്ചത്. കസ്റ്റഡിയിലായ ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമാണെന്നാണ് ആശുപത്രി രേഖ. ശനിയാഴ്ച്ച ആശുപത്രിയിലെത്തിക്കുമ്പോള്‍ പൊലിസ് മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരിക ാവയവങ്ങള് പ്രവര്‍ത്തന രഹിതമായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു എന്നാണ് ചികിത്സാ രേഖകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."