ഭാരത് ബന്ദില്‍ സംഘര്‍ഷം: ബിഹാറില്‍ 12 പേര്‍ക്ക് പരുക്കേറ്റു
ന്യൂഡല്‍ഹി: സംവരണത്തിനു വേണ്ടി മുന്നോക്ക സമുദായക്കാര്‍ ഇന്നു നടത്തിയ ഭാരത് ബന്ദില്‍ അക്രമം. ബിഹാറിലെ അര ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഭാരത് ബന്ദ് അനുകൂലികളും ദലിത്, പിന്നോക്ക സമുദായങ്ങളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ബിഹാറിലെ ഒട്ടുമിക്ക നഗരങ്ങളും ബന്ദില്‍ അടഞ്ഞുകിടക്കുകയാണ്.
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍, മുസാഫര്‍നഗര്‍, ഷംലി, ഹാപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഫിറോസാബാദില്‍ സ്കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ വന്‍ ജനക്കൂട്ട യോഗം അരുതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികളും ജില്ലാ അധികാരികള്‍ നിരോധിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദലിതുകളുടെ ഭാരത് ബന്ദിനിടെ എട്ടു പേര് വെടിയേറ്റു മരിച്ചത് മധ്യപ്രദേശിലായിരുന്നു. ബഹുജന കൂട്ടായ്മ നിരോധിച്ചിട്ടുണ്ട്. സംഘര്‍ഷബാധിത പ്രദേശമായ ഗ്വാലിയോര്‍- ചാംപാല് എന്നിവിടങ്ങളില്‍ ഇന്നു രാത്രി 10 മണി വരെ ഇന്റര്‍നെറ്റ് ഓഫ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 15 വരെ ഈ ഭാഗങ്ങളില്‍ 6000 പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്.
മറ്റൊരു സംഘര്‍ഷബാധിത സംസ്ഥാനായ രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ജയ്പൂര്‍, അല്‍വാര്‍ എന്നിവിടങ്ങളില്‍ അധിക പൊലിസ് വിന്യാസം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."