ധന കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെ തര്‍ക്കവിഷയമാക്കരുത്: കര്‍ണാടക മന്ത്രി
തിരുവനന്തപുരം: വികസനത്തിനു പ്രാധാന്യം നല്‍കേണ്ട ധനകാര്യ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെ തര്‍ക്കവിഷയമാക്കുന്ന കേന്ദ്രസമീപനം നല്ലതല്ലെന്ന് കര്‍ണാടക കൃഷിമന്ത്രി കൃഷ്ണഭൈറെ ഗൗഡ. രാജ്യത്തിന്റെ ശക്തമായ ഭാഗങ്ങളായ സംസ്ഥാനങ്ങളെ ദുര്‍ബലമാക്കുന്നത് രാജ്യത്തെ തന്നെ ദുര്‍ബലമാക്കുന്നതിനു തുല്യമാണെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിനു കര്‍ണാടക ധനമന്ത്രിയുടെ പ്രതിനിധിയായി എത്തിയ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡയാണ് ധനകാര്യ കമ്മിഷന്റെ അജന്‍ഡാകുന്നതെന്ന രീതിയില്‍ ഇതിനെ ഇപ്പോള്‍ രാഷ്ട്രീയവല്‍കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രശ്‌നങ്ങളുണ്ടാക്കാനല്ല, സൃഷ്ടിപരമായി കാര്യങ്ങള്‍ മാറ്റാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനു കേന്ദ്രം തയാറായില്ലെങ്കില്‍ ഇത് ബോധപൂര്‍വമുള്ള നീക്കമാണെന്ന് പറയേണ്ടിവരും. സംസ്ഥാനങ്ങളുടെ പുരോഗതിക്കു തടസം നില്‍ക്കുന്നത് തെറ്റായ സന്ദേശം നല്‍കും. പുരോഗതിക്കു പുരസ്‌കാരമാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."