4536 ഡോക്ടര്‍മാര്‍, 4126 എന്‍ജിനിയര്‍മാര്‍; സംസ്ഥാനത്ത് തൊഴിലില്ലാതെ 35 ലക്ഷം പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍രഹിതരുടെ എണ്ണം പെരുകുന്നു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാത്രം 35,17,411 പേരാണ് തൊഴിലിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരിലേറെയും സ്ത്രീകളാണ്. 22,21,034 പേര്‍. 12,96,377 പുരുഷന്മാരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കരാര്‍ ജീവനക്കാരെ ഒഴിവാക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നുള്ളവര്‍ക്ക് നിയമനം നല്‍കാനോ ഉള്ള ഒരു നടപടിയും രണ്ടു വര്‍ഷമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല.
തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 5,26,555 പേരില്‍ 3,32,981 പേര്‍ സ്ത്രീകളാണ്. 1,93,574 പേര്‍ പുരുഷന്മാരും. കൊല്ലത്ത് 3,65,044 പേരില്‍ 2,28,916 സ്ത്രീകളും 1,36,128 പുരുഷന്മാരുമുണ്ട്. ആലപ്പുഴയിലാകട്ടെ 2,89,616 പേരില്‍ 1,75,895 സ്ത്രീകളും 1,13,721 പുരുഷന്മാരുമാണ്. പത്തനംതിട്ടയില്‍ 1,22,367 പേരില്‍ 76,503 സ്ത്രീകളും 45,864 പുരുഷന്മാരും കോട്ടയത്ത് 2,26,760 പേരില്‍ 1,38,707 സ്ത്രീകളും 88,053 പുരുഷന്മാരും ഇടുക്കിയില്‍ 1,07,756 പേരില്‍ 64,074 സ്ത്രീകളും, 43,682 പുരുഷന്മാരുമാണ്. എറണാകുളത്ത് 3,28,123 പേരില്‍ 2,03,381 സ്ത്രീകളുണ്ട്. 1,24,742 പുരുഷന്മാരും. തൃശൂരില്‍ 2,79,369 പേരില്‍ 1,85,652 സ്ത്രീകള്‍, 93,717 പുരുഷന്മാര്‍. പാലക്കാട് 2,40,275 പേരില്‍ 1,48,796 സ്ത്രീകള്‍, 91,479 പുരുഷന്മാര്‍. മലപ്പുറത്ത് 2,69,434 പേരില്‍ 1,70,900 സ്ത്രീകള്‍, 98,534 പുരുഷന്മാര്‍. കോഴിക്കോട്ട് 3,70,560 പേരില്‍ 2,43,718 സ്ത്രീകള്‍, 1,26,842 പുരുഷന്മാര്‍. വയനാട്ടില്‍ 97,460 പേരില്‍ 59,093 സ്ത്രീകളുണ്ട്. 38,367 പുരുഷന്മാരും. കണ്ണൂരില്‍ 2,01,720 പേരില്‍ 1,33,064 സ്ത്രീകളും 68,656 പുരുഷന്മാരും കാസര്‍കോട് 92,372 പേരില്‍ 59,354 സ്ത്രീകളും 33,018 പുരുഷന്മാരും തൊഴില്‍ രഹിതരാണ്.
12,500 പ്രൊഫഷനല്‍ ഡിഗ്രിക്കാര്‍ തൊഴില്‍രഹിതര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷനല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 1,27,773 പേരാണ് തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ തസ്തികകളിലായി 810 പേര്‍ക്ക് മാത്രമാണ് ഇവിടെ നിന്ന് നിയമനം നല്‍കിയത്.
എന്‍ജിനിയേഴ്‌സ് - 4,126
ഡോക്‌ടേഴ്‌സ് - 4,536
അഗ്രികള്‍ച്ചര്‍ - 1,654
വെറ്ററിനറിയന്‍സ് - 329
എല്‍.എല്‍.ബി,
എല്‍.എല്‍.എം - 930
എം.സി.എ - 3,649
എം.ബി.എ - 4,516
പി.ജി.ഡി.സി.എ - 4,377
ബി.എസ്‌സി നഴ്‌സിങ് - 13,923
ബി.എസ്‌സി എം.എല്‍.ടി - 1,518
പി.ജി ആര്‍ട്‌സ് - 17,314
പി.ജി കോമേഴ്‌സ് - 8,461
പി.ജി സയന്‍സ് - 17,062
മറ്റുള്ളവ - 8,423
നിയമനം നല്‍കിയത് 19,000 പേര്‍ക്കെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന രണ്ടു വര്‍ഷത്തിനിടെ 19,931 പേര്‍ക്ക് എംപ്ലോയ്‌മെന്റ് വഴി തൊഴില്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. തിരുവനന്തപുരത്ത് 2,556 പേര്‍ക്കും കൊല്ലത്ത് 1,259 പേര്‍ക്കും ആലപ്പുഴ 1,670 പേര്‍ക്കും പത്തനംതിട്ട 761 പേര്‍ക്കും തൊഴില്‍ നല്‍കി. കോട്ടയത്ത് 1,213 പേര്‍ക്കും ഇടുക്കിയില്‍ 793 പേര്‍ക്കും എറണാകുളത്ത് 2,904 പേര്‍ക്കും തൃശൂരില്‍ 1,221 പേര്‍ക്കും പാലക്കാട്ട് 1,340 പേര്‍ക്കും മലപ്പുറത്ത് 1,471 പേര്‍ക്കും കോഴിക്കോട്ട് 2,111 പേര്‍ക്കും നിയമനം നല്‍കി. വയനാട്ടില്‍ 805 പേര്‍, കണ്ണൂരില്‍ 1,004 പേര്‍, കാസര്‍കോട് 823 പേര്‍ എന്നിങ്ങനെയും നിയമനം നല്‍കി. ഇതില്‍ ഫുള്‍ടൈം റഗുലര്‍ ആയി 5,776 പേര്‍ക്കും പാര്‍ട്ട്‌ടൈം റഗുലര്‍ ആയി 6,781 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."