മലങ്കര കത്തോലിക്ക സഭക്ക് രണ്ട് പുതിയ മെത്രാന്മാര്
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്ക് പിന്തുടര്ച്ചാവകശാമുള്ള രണ്ട് പുതിയ മെത്രാന്മാര്കൂടി. പത്തനംതിട്ടയില്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസിനേയും മൂവാറ്റുപുഴയില്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസിനെയുമാണ് പുതിയ മെത്രാന്മാരായി നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേയിലേസ് ക്ലീമിസ് കത്തോലിക്ക ബാവയാണ് ഇവരെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സുറിയാനി സഭയുടെ സുന്നഹദോസ് തീരുമാനത്തിന് മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്ന് ചടങ്ങില്‍ ആര്‍ച്ചു ബിഷപ്പ് പറഞ്ഞു.
ബിഷപ്പ് മാര്‍ ഐറേനിയോസ് ഇപ്പോള്‍ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനായും ബിഷപ്പ് മാര്‍ തിയഡോഷ്യസ് സഭയുടെ ആസ്ഥാനമായ കാതിക്കേറ്റ് സെന്ററില്‍ കൂരിയോ മെത്രാനുമാണ്. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് എബ്രഹാം മാര്‍ യൂലിയോസ് ഔദ്യോഗിക ചുമതലകളില്‍ നിന്നു വിരമിക്കുന്ന 12ന് ബിഷപ്പ് ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ചുമതലയേറ്റെടുക്കും. പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം വിരമിക്കുന്ന ഈ മാസം 29ന് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസും ചുമതലയേറ്റെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."