HOME
DETAILS
MAL
സംസ്ഥാനത്ത് റൂറല്‍ ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കും: മന്ത്രി
backup
April 10 2018 | 19:04 PM
തൃശൂര്‍: കേരളത്തിലെ കലാ-സാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ റൂറല്‍ ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കുമെന്നു മന്ത്രി ഏ.കെ ബാലന് അറിയിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 61-ാം വാര്‍ഷികാഘോഷ ഉദ്ഘാടനവും സമഗ്രസംഭാവന പുരസ്കാരവിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയില്‍ 1000 കലാകാരന്മാരെ പരിപോഷിപ്പിക്കാനായി 10000 രൂപ ഓണറേറിയമായി സര്‍ക്കാര്‍ നല്‍കും. 50 ലക്ഷം രൂപ വീതം ചെലവഴിച്ചു പ്രധാന സാംസ്ക്കാരിക നായകന്മാരുടെ പേരില്‍ ഓരോ ജില്ലയിലും സാംസ്ക്കാരിക കേന്ദ്രം നിര്‍മിക്കും. വടകരയില്‍ രണ്ടു ഏക്കര്‍ സ്ഥലത്തു ഒരു കോടി രൂപ ചെലവില്‍ പൂനത്തില്‍ കുഞ്ഞബ്ദുല്ലയ്ക്കു സ്മാരകം നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."