HOME
DETAILS
MAL
കാര്‍ട്ടൂണിസ്റ്റ് നാഥന്‍ പുരസ്‌കാരം സുകുമാറിന്
backup
April 10 2018 | 19:04 PM
കോട്ടയം: പ്രഥമ കാര്‍ട്ടൂണിസ്റ്റ് നാഥന്‍ പുരസ്‌കാരത്തിന് സുകുമാര്‍ അര്‍ഹനായി. കാര്‍ട്ടൂണിനും ഹാസ സാഹിത്യത്തിനും അദ്ദേഹം നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
അടുത്തയിടെ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് നാഥന്റെ സ്മരണ നിലനിര്‍ത്തുന്നതിനും കാര്‍ട്ടൂണ്‍-ഹാസ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നാഥന്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ നാഥന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രഞ്ജിത്ത് സോമന്‍, ചെയര്‍പേഴ്‌സണ്‍ ഗീതസോമന്‍, കവിതമധു, വി.ജി ജ്യോതി, ആര്‍ രാജേഷ്, ആര്‍ രാജീവ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."