കടവരാന്തയില്‍ കണ്ടെത്തിയ അഞ്ചുവയസുകാരി നാട്ടുകാരെ പരിഭ്രാന്തരാക്കി
കാഞ്ഞങ്ങാട്: കടവരാന്തയില്‍ തനിച്ച് അഞ്ചു വയസുകാരിയെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഒടുവില്‍ മണിക്കൂറുകള്‍ക്കുശേഷം പിതാവെത്തിയതോടെയാണ് നാട്ടുകാര്‍ക്കും പൊലിസിനും സമാധാനമായത്.
ഇന്നലെ രാവിലെയാണ് അരുവിക്കര എ.കെ.ജി മന്ദിരത്തിനടുത്തുള്ള കടയുടെ വരാന്തയില്‍ കുട്ടിയെ നഗരസഭാ കൗണ്‍സിലര്‍ നാരായണന് കാണുന്നത്.
അന്വേഷിച്ചപ്പോള്‍ കുട്ടി തന്റെയും പിതാവിന്റെയും പേര് മാത്രമാണ് പറഞ്ഞത്. ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിലാരുടേയോ ആണ് സോനു എന്ന പേരുള്ള ഈ കുട്ടിയെന്ന് മനസിലാക്കിയ കൗണ്‍സിലര്‍ പൊലിസിനെ വിവരമറിയിച്ചു.
പൊലിസെത്തി സമീപ പ്രദേശത്തുള്ള ഇതര സംസഥാന തൊഴിലാളികളോട് അന്വേഷിച്ചിട്ടും മാതാപിതാക്കളെ കണ്ടെത്താനായില്ല. ഹൊസ്ദുര്‍ഗ് പൊലിസ് കുട്ടിയെ കൊണ്ടുപോകുകയും ചെയ്തു.
ഉച്ചയായതോടെ തന്റെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കല്ലൂരാവി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഗ്രാനൈറ്റ് തൊഴിലാളിയായ രാജസ്ഥാന് സ്വദേശിയായ രാജു ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ ഏത്തിയതോടെയാണ് പൊലിസിനും ആശ്വാസമായത്.
ഭാര്യ നാട്ടില്‍ പോയതിനാല്‍ ജോലിക്ക് പോകുമ്പോള്‍ രാജു മകളെ ഒരു ബന്ധുവിന്റെ വീട്ടിലാക്കിയതായിരുന്നു. ഇതിനിടയില്‍ വീട്ടുകാര്‍ കാണാതെ പുറത്തിറങ്ങിയ കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് ആവിക്കര കൊവ്വലില്‍ എത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."