സംസ്ഥാനത്തുള്ളത് പൊലിസിനെ ചട്ടുകമാക്കുന്ന സര്‍ക്കാരല്ല: മന്ത്രി മണി
തൊടുപുഴ: താല്‍പര്യങ്ങള്‍ക്കനുസരിച്ച് പൊലിസിനെ ചട്ടുകമായി ഉപയോഗിക്കുന്ന സര്‍ക്കാരല്ല സംസ്ഥാനത്തുള്ളതെന്ന് മന്ത്രി എം.എം മണി. പൊലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും അവര്‍ക്ക് സേവനം ലഭ്യമാക്കാനും പൊലിസിന് കഴിയണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.
പൊലിസിന് സംഭവിക്കുന്ന ചെറിയ പിഴവുകള്‍പോലും പെരുപ്പിച്ചുകാണിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അതിന് ശക്തിപകരുന്ന രൂപത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത മെനയുകയാണ്.
പൊലിസിനെ ഉപയോഗിച്ച് തന്നിഷ്ടം കാണിച്ചിരുന്ന ശക്തികള്‍ക്ക് എല്‍.ഡി.എഫ് അധികാരത്തിലിരിക്കുന്നത് താല്‍പര്യമില്ല. സേനയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്.
ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ശാസ്ത്രീയതയുടെയും യുക്തിബോധത്തിന്റെയും പിന്‍ബലമില്ലാത്ത കെട്ടുകഥകള്‍ ഭരണാധികാരികള്‍ ദേശീയതയെന്നപേരില്‍ പ്രചരിപ്പിക്കുന്നു. ഇതിനെതിരേ ഉയരുന്ന പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പൊലിസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."