HOME
DETAILS
MAL
പാറ്റ് കമ്മിന്‍സ് പുറത്ത്
backup
April 10 2018 | 19:04 PM
മുംബൈ: ഐ.പി.എല്ലില്‍ നിന്ന് പരുക്കേറ്റ് പുറത്താകുന്ന താരങ്ങളുടെ എണ്ണം കൂടുന്നു. മുംബൈ ഇന്ത്യന്‍സ് 5.4 കോടി രൂപ മുടക്കി സ്വന്തമാക്കിയ ആസ്‌ത്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഈ സീസണില്‍ ഐ.പി.എല്‍ കളിക്കില്ല. പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് താരത്തിന് വിശ്രമം അനുവദിച്ചതാണെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ വ്യക്തമാക്കി. നേരത്തെ കഗിസോ റബാഡ, മിച്ചല്‍ സ്റ്റാര്‍ക്ക്, കേദാര്‍ ജാദവ്, മിച്ചല്‍ സന്റാനര്‍ തുടങ്ങിയവര്‍ പരുക്കിനെ തുടര്‍ന്ന് ഐ.പി.എല്ലില്‍ നിന്ന് പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."