HOME
DETAILS

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ചെന്നൈ

  
backup
April 10 2018 | 19:04 PM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d

 

ചെന്നൈ: ഐ.പി.എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവര്‍ അഞ്ച് വിക്കറ്റിന് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി പറയാനിറങ്ങിയ ചെന്നൈ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.
ചെന്നൈയ്ക്കായി ഷെയ്ന്‍ വാട്‌സന്‍ (19 പന്തില്‍ 42), അമ്പാട്ടി റായിഡു (39) സഖ്യം മികച്ച തുടക്കം നല്‍കി. കേദാര്‍ ജാദവിന് പകരം കളിക്കാനെത്തിയ സാം ബില്ലിങ്‌സ് 23 പന്തില്‍ 56 റണ്‍സടിച്ച് ചെന്നൈയെ വിജയത്തിനടുത്തെത്തിച്ചു. പിന്നീട് അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്കായി 11 റണ്‍സ് വീതം നേടി ബ്രാവോ- ജഡേജ സഖ്യം വിജയം സമ്മാനിക്കുകയായിരുന്നു.
ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പത്തോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ആന്ദ്രെ റസ്സല്‍ 11 സിക്‌സും ഒരു ഫോറും സഹിതം 36 പന്തില്‍ 88 റണ്‍സായി പുറത്താകാതെ മിന്നലായി പടര്‍ന്നതോടെ അവരുടെ സ്‌കോറും കുതിച്ചു. ആദ്യ പത്തോവറില്‍ 89 റണ്‍സായിരുന്ന കൊല്‍ക്കത്ത അവസാന പത്തോവറില്‍ അടിച്ചെടുത്തത് 113 റണ്‍സ്. ക്രിസ് ലിന്‍ (22), റോബിന്‍ ഉത്തപ്പ (29), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (26) എന്നിവരും കൊല്‍ക്കത്തയ്ക്കായി തിളങ്ങി.

 

പുറത്ത് പ്രതിഷേധം; പഴുതടച്ച സുരക്ഷയില്‍ മത്സരം

 

ചെന്നൈ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തി സ്വന്തം മൈതാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കാനിറങ്ങിയത് വന്‍ സുരക്ഷയുടെ പിന്‍ബലത്തില്‍.
കാവേരി നദീജല തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന സമയത്ത് ഐ.പി.എല്‍ ബഹിഷ്‌കരിക്കണമെന്ന് തമിഴ്‌നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ചതാണ് ചെന്നൈ ടീമിനെ വെട്ടിലാക്കിയത്. ഇന്നലെ ചെന്നൈ- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മത്സരം നടക്കുന്നതിന് മുന്‍പ് തന്നെ ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.
നദീജല തര്‍ക്കം രൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ ചെന്നൈയില്‍ നടക്കുന്ന ഏഴ് ഐ.പി.എല്‍ മത്സരങ്ങളും ജനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന എല്ലാ സംഘടനകളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. 4000ത്തോളം പൊലിസുകാരാണ് സ്റ്റേഡിയത്തില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടത്. ഐ.പി.എല്‍ സംഘാടകര്‍ നിയോഗിച്ച സ്വകാര്യ സുരക്ഷാ ഭടന്‍മാരും ഇവര്‍ക്കൊപ്പമുണ്ട്.
സ്റ്റേഡിയത്തിന്റെ ഗേറ്റ് പൂട്ടി പ്രതിഷേധിക്കാനൊരുങ്ങിയ തമിഴക വാഴ്‌വുരിമൈ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
മത്സരം നടത്തിയാല്‍ സ്റ്റേഡിയം ഉപരോധിക്കുമെന്ന ഭീഷണിയുയര്‍ത്തിയാണ് സംഘടനകള്‍ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം ധരിച്ചവരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചില്ല. മൊബൈല്‍ ഫോണുകള്‍, ബാനറുകള്‍, പതാകകള്‍ തുടങ്ങിയവയൊന്നും സ്റ്റേഡിയത്തിലേക്ക് കയറ്റാന്‍ അനുവദിക്കാതെ കാണികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പഴുതടച്ച സുരക്ഷ അകത്തും പുറത്തും ഒരുക്കിയാണ് മത്സരം നടത്തിയത്.
മത്സരം തുടങ്ങിയ ശേഷം എട്ടാം ഓവറില്‍ മൈതാനത്തേക്ക് കാണികളില്‍ ചിലര്‍ ഷൂവെറിഞ്ഞ് പ്രതിഷേധിച്ചു. ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജയുടേയും റിസര്‍വ് താരങ്ങളായ ഡുപ്ലെസിസ്, എന്‍ഗിഡി എന്നിവരുടെ സമീപത്തുമാണ് ഷൂ ചെന്ന് വീണത്. ഉടന്‍ തന്നെ പൊലിസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു.
നേരത്തെ ചെന്നൈയിലെ മത്സരം പ്രതിസന്ധിയിലാകുമെന്ന ഘട്ടത്തില്‍ കേരളത്തില്‍ മത്സരം നടത്താനുള്ള ആലോചനയുണ്ടായിരുന്നു.
എന്നാല്‍ ഈ തീരുമാനം തള്ളിയ ബി.സി.സി.ഐ മത്സരം ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago