HOME
DETAILS
MAL
തമിഴ്‌നാട്: അക്രമം വ്യാപിക്കുന്നുവെന്ന് മന്ത്രി
backup
April 10 2018 | 19:04 PM
ചെന്നൈ: രാജ്യത്ത് ദലിതര്‍ക്കു നേരെ കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്‌നാട് പത്താം സ്ഥാനത്താണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല. കേന്ദ്ര പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും 2015ല്‍ തമിഴ്‌നാട്ടില്‍ ഇവര്‍ക്കുനേരെയുണ്ടായത് 1,822 അക്രമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."