ചെറുകിട വ്യവസായരംഗം നിക്ഷേപ സൗഹൃദമാക്കും: മന്ത്രി എ.സി മൊയ്തീന്
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ പ്രതിനിധികളുമായി മന്ത്രി എ.സി മൊയ്തീന് സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
വ്യവസായത്തിന് ഭൂമി അനുവദിക്കുന്നതിലെ നടപടി ക്രമങ്ങള്‍ പരിശോധിക്കുന്നതിനും ഭൂമി പാട്ടത്തിന് അനുവദിക്കുന്നതിനുമായി 2013 ലും 2016 ലും പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിച്ച് ആവശ്യമായ ഭേദഗതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് മന്ത്രി വ്യവസായ വകുപ്പ് സെക്രട്ടറിയ്കും, ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.
സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മേഖലാ അടിസ്ഥാനത്തില്‍ വ്യവസായ ഡയറക്ടറുടെ നേതൃത്വത്തില്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചു.
കേരളാ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങള്‍ പരിശോധിച്ച് അവരുടെ അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ട് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി.
വ്യവസായിക പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റം അനുവദിക്കേണ്ടതിന്റേയും ഉല്പന്നങ്ങള് കാലികമാക്കേണ്ടതിന്റേയും ആവശ്യകത യോഗം ചര്‍ച്ച ചെയ്തു.
ഔദ്യോഗിക തലത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ സൗഹൃദ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് നിലവില്‍ വന്നത് കേരളത്തില്‍ വ്യവസായ രംഗത്ത് ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ കഴിയും എന്ന് യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."