ഭര്‍ത്താവിന്റെ മരണത്തിന് ഇടയാക്കിയ വാഹനം കണ്ടെത്തിയില്ല: സമരത്തിനൊരുങ്ങി യുവതിയും കുടുംബവും
മേപ്പാടി: ഭര്‍ത്താവിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായ വാഹനം കണ്ടെത്തിയില്ല യുവതിയും കുടുംബവും പൊലിസ് സ്റ്റേഷന് മുന്പില് സമരത്തിനൊരുങ്ങുന്നു. എരുമകൊല്ലി ചോലയില്‍ അപ്പുക്കുട്ടന്റെ മകന് അനില്‍ കുമാറാണ് (30) അപകടത്തില്‍ മരിച്ചത്.
കഴിഞ്ഞ മാസം 27നായിരുന്നു അപകടം. കുട്ടമുണ്ടയില് റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അികം വൈകാതെ അനില്‍ മരണപെടുകയായിരുന്നു. മരണം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിടാറായിട്ടും അപകടത്തിന് കാരണമായ വാഹനം കണ്ടെത്താനോ വാഹനം ഓടിച്ചയാളെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് കുടുംബത്തിന്റെ പ്രതിഷേധത്തിന് കാരണം.
വാഹനം കണ്ടെത്തുന്നതില്‍ പൊലിസ് വീഴ്ച്ച വരുത്തുന്നതായാണ് കുടുംബത്തിന്റെ ആരോപണം. റൂട്ടിലെ വിവിധ സ്ഥാപനങ്ങളിലെ സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്താന്‍ കഴിയുമെന്ന് കുടുംബം പറയുന്നു. ഫോറന്‍സിക് പരിശോധനകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ടിപ്പര്‍ പോലുള്ള വലിയ വാഹനമാകാം അപകടത്തിന് കാരണമായതെന്നാണ് പൊലിസ് നിഗമനം. പൊലിസ് സംശയമുള്ള പല വാഹനങ്ങളും പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല.
പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനും പരാതി നല്‍കും. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."