സംഘ്പരിവാര്‍ വര്‍ഗീയ ഫാസിസം വളര്‍ത്തുമ്പോള്‍ സി.പി.എം രാഷ്ട്രീയ ഫാസിസം വളര്‍ത്തുന്നു: എം.എം ഹസന്‍
മാനന്തവാടി: വാഗ്ദാന പെരുമഴയുമായി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ മദ്യയും ചോരയുമാണ് ഒഴുക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. ജനമോചനയാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കര്‍ണാടകയും, തമിഴ്‌നാടും പോലുള്ള അയല്‍ സംസ്ഥാനങ്ങള്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയപ്പോള്‍ ഇവിടെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
കേന്ദ്രവും കേരളവും ഒരുപോലെ കര്‍ഷക ദ്രോഹനടപടികളുമായി മുന്നോട്ട് പോകുകയാണ്. പാവങ്ങള്‍ക്ക് നേരെ മുഖംതിരിക്കുന്ന മോദി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതിത്തള്ളിയത് 1.88 ലക്ഷം കോടി രൂപയാണ്. പൊലിസിനെ സി.പി.എം വല്‍ക്കരിച്ചിരിക്കുകയാണ്.
വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്തെന്ന യുവാവിന്റെ മരണത്തെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുകയാണ് മോദി ചെയ്യുന്നത്.
സംഘ്പരിവാറുകള്‍ വര്‍ഗീയ ഫാസിസം വളര്‍ത്തുമ്പോള്‍ സി.പി.എം അക്രമ രാഷ്ട്രീയ ഫാസിസമാണ് വളര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം.ഐ ഷാനവാസ് എം.പി, പി.കെ ജയലക്ഷ്മി, കെ.പി അനില്‍കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍, ഷാനിമോള്‍ ഉസ്മാന്‍, കെ.സി റോസക്കുട്ടിടീച്ചര്‍, സജി ജോസഫ്, വി.എ നാരായണന്‍, ജെയ്‌സന്‍ അബ്രഹാം, കെ.കെ അബ്രഹാം, എം.എസ് വിശ്വനാഥന്‍, വത്സലന്‍, സലീം, ഐ.കെ രാജു, എന്‍.ഡി അപ്പച്ചന്‍, പി.പി ആലി, പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, കെ.വി പോക്കര്‍ഹാജി, അഡ്വ. എന്‍.കെ വര്‍ഗീസ്, എക്കണ്ടി മൊയ്തൂട്ടി, എം.ജി ബിജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."