ദലിത് സംഘടനകളുടെ ഹര്‍ത്താല്‍: രാഷ്ട്രീയപാര്‍ട്ടിക്ക് കീഴിലെ ആദിവാസി സംഘടനകളുടെ കാപട്യം വെളിവാക്കിയെന്ന്
കല്‍പ്പറ്റ: ഏപ്രില്‍ ഒന്‍പതിന് നടന്ന ദലിത് സംഘടനകളുടെ സംയുക്ത ഹര്‍ത്താല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ തടവറയിലുള്ള പട്ടികജാതി ക്ഷേമ സമിതി, ആദിവാസി ക്ഷേമ സമിതി, പട്ടിക വര്‍ഗ മോര്‍ച്ച തുടങ്ങിയ സംഘടനകളുടെ കപടമുഖം വെളിവാക്കിയെന്ന് വിവിധ ദലിത് സംഘടന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീകോടതി വിധിയിലെ ദലിത് വിരുദ്ധ നിലപാടിലൂടെ അനിവാര്യമായ ഭാരത ബന്ദില്‍ 12 ഓളം ദലിതര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടപ്പോഴും അതിന്റെ തുടര്‍ച്ചയായി നടത്തിയ സംസ്ഥാന ഹര്‍ത്താലിലും നിലപാട് എടുക്കാന്‍ കഴിയാത്ത ഇത്തരം സംഘടനകള്‍ പിരിച്ചുവിട്ട് ദലിത് സംഘടനകളോട് കൈകോര്‍ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ സമാധാന പരമായി അവസാനിച്ചതോടെ, തെറ്റായ സന്ദേശം പ്രചരിപ്പിച്ചും നേതാക്കളെ കസ്റ്റഡിയിലെടുത്തും ഹര്‍ത്താല്‍ പൊളിക്കാനുള്ള ഭരണകൂട ശ്രമം പരാജയപ്പെട്ടെന്നും ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളില്‍ ദലിതര്‍ക്കും ഇടമുണ്ടെന്ന് തെളിക്കുന്നതാണ് ഹര്‍ത്താലിന്റെ വിജയമെന്നും നേതാക്കള്‍ പറഞ്ഞു.
ഹര്‍ത്താലിന്റെ പ്രസക്തി മനസ്സിലാക്കി പിന്തുണ നല്‍കിയ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യാപാരി, വാഹന ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും നേതാക്കള്‍ നന്ദി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നാഡോ സംസ്ഥാന ചെയര്‍മാന്‍ പി.കെ രാധാകൃഷ്ണന്‍, ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി.എസ്.ടി സംസ്ഥാന ജന. സെക്രട്ടറി എന്‍. മണിയപ്പന്‍, ഐ.ഡി.എഫ് ജില്ലാ പ്രസിഡന്റ് കെ. വേലപ്പന്‍, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് പി.ആര്‍ കൃഷ്ണന്‍ കുട്ടി, ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് കെ. അമ്മിണി, കെ.ഡി.പി ജില്ലാ കൗണ്‍സിലര്‍ കെ.കെ സുരേഷ്, ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി.എസ്.ടി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി.വി രാജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."