ഇന്ത്യന്‍ വിസ ലഭിക്കാന്‍ വിരലടയാളം നിര്‍ബന്ധം :കേരളത്തിലെ മണ്‍സൂണ്‍ കാല ടൂറിസത്തിന് കനത്ത തിരിച്ചടി
ദമ്മാം: ഇന്ത്യയിലേക്ക് പോകുന്ന വിദേശികള്‍ക്ക് വിരലടയാളം നിര്‍ബന്ധമാണെന്ന പുതിയ നിയമം ഇന്ത്യന്‍ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി . ഇന്ത്യന്‍ ടൂറിസം ലക്ഷ്യംവച്ച് ഓണ്‍ലൈനിലും മറ്റു ഏജന്‍സികള്‍ വഴിയും ബുക്ക് ചെയ്ത സഊദി പൗരന്മാര്‍ യാത്ര റദ്ദ് ചെയ്തു മറ്റു രാജ്യങ്ങളിലേക്ക് പോകുകയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു .
കേരളത്തിലെ മണ്‍സൂണ്‍കാല ടൂറിസത്തിനും ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ജൂണ്‍ ഒന്നു മുതലാണ് ഇന്ത്യന്‍ വിസകള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കിയത്. വിസ അപേക്ഷ നല്‍കുന്നതിന് മുന്‍പ് വിഎസ്എഫ് ശാഖയില്‍ പോയി വിരലടയാളം നല്‍കിയാണ് അപേക്ഷ നടപടികള്‍ ആരംഭിക്കേണ്ടത് .നിലവില്‍ രാജ്യത്ത് റിയാദ് എംബസ്സിയില്‍ മാത്രമേ ഇതിനുള്ള സംവിധാനമുള്ളൂ.
സഊദിയെ പോലുള്ള അതിവിശാലമായ ഒരു രാജ്യത്ത് ദൂരദിക്കുകളില്‍നിന്നു റിയാദ് വരെ പോയി വിരലടയാളം നല്‍കുന്നതിലെ പ്രശ്‌നമാണ് സ്വദേശികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണം.
കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തിന് ഏറ്റവും വലിയ ആഘാതമാണ് പുതിയ നിയമം വരുത്തി വയ്ക്കുന്നത് .ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിലെ പ്രധാന ടൂറിസം കാലയളവാണ് മണ്‍സൂണ്‍ ടൂറിസം കാലം.മുന്‍ വര്‍ഷംപതിനായിരകണക്കിന് സഊദി പൌരന്മാരാന് ഇക്കാലയളവില്‍ കേരളത്തിലേക്ക് പറന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മാത്രമല്ല കേരളത്തില്‍ മണ്‍സൂണ്‍ ടൂറിസം ആരംഭിക്കുന്ന ജൂണ്‍ മുതല്‍ സഊദിയില്‍ വേനലവധി ആരംഭിക്കുകയാണ്. ഇക്കാലയവില്‍ സഊദികള്‍ കുടുംബ സമേതം വിദേശ രാജ്യങ്ങളില്‍ പോയി സമയം ചിലവഴിക്കുന്നത് ഇവരുടെ വിനോദം കൂടിയാണ് .കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുമരകം,മൂന്നാര്‍,കോവളം തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത് .
ടൂറിസം രംഗം മെച്ചപ്പെടുത്തി വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചുട്ടെങ്കിലും ഇത്തരം നിയമങ്ങള്‍ ഇതിനു വിലങ്ങു തടിയായി നിലകൊള്ളുകയാണ് . സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായുള്ള വിരലടയാളം നിര്‍ബന്ധമാക്കണമെന്ന നിയമമാണ് തിരിച്ചടിയാകുന്നത്.
സുരക്ഷാ കാര്യങ്ങള്‍ക്ക് ഇത് നല്ലതാണെങ്കിലും അത് നടപ്പാക്കുന്നതിലെ പോരായ്മയാണ് ഇവിടെ വില്ലനാകുന്നത്. ഇത്തരം രാജ്യങ്ങള്‍ വിരലടയാം എടുക്കുന്നത് തന്നെ വിദേശികള്‍ വിമാനത്താവളത്തില്‍ എത്തുന്ന അവസരത്തിലാണ് .ഇത്തരം സംവിധാനം ഇന്ത്യയിലും നടപ്പാക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."