HOME
DETAILS

നിയമസഭാ വജ്രജൂബിലി ആഘോഷം: 23 മുതല്‍ 27 വരെ കോഴിക്കോട്ട് വിവിധ പരിപാടികള്‍

  
backup
April 11 2018 | 03:04 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b5%e0%b4%9c%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%82%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82

 

 

കോഴിക്കോട്: നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 23 മുതല്‍ 27 വരെ കോഴിക്കോട്ട് വിവിധ പരിപാടികള്‍ നടക്കും. വിളംബര ജാഥ, ഉദ്ഘാടന സമ്മേളനം, മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം, കലാസന്ധ്യ, നിയമസഭാ മ്യൂസിയം വിഭാഗത്തിന്റെ ചരിത്രപ്രദര്‍ശനം, മാതൃകാ നിയമസഭ, സെമിനാര്‍, സമാപന സമ്മേളനം തുടങ്ങിയ പരിപാടികളാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്.
ഏപ്രില്‍ 23ന് വൈകിട്ട് നാലിന് സ്റ്റേഡിയം മുതല്‍ ബീച്ച് വരെ വിളംബര ജാഥ നടക്കും. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് ടാഗോര്‍ സെന്ററിനറി ഹാളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലയിലെ മണ്‍മറഞ്ഞ നിയമസഭാ സാമാജികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും മുന്‍ സാമാജികരെയും സ്വാതന്ത്ര്യസമര സേനാനികളെയും ആദരിക്കുകയും ചെയ്യും. ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനാകും. മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. എം.കെ മുനീര്‍ സ്വാഗതം പറയും. മേയര്‍, ജില്ലയിലെ എം.പിമാര്‍, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. തുടര്‍ന്ന് മുന്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ പ്രഭാഷണം നടത്തും. കലാസന്ധ്യയും അരങ്ങേറും.
ഏപ്രില്‍ 25ന് രാവിലെ 10 മുതല്‍ നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന ചരിത്ര പ്രദര്‍ശനം സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ഉച്ചയ്ക്ക് 2.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ മാതൃകാ നിയമസഭ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനാകും. 26ന് ടൗണ്‍ഹാളില്‍ ചരിത്രപ്രദര്‍ശനം തുടരും. 27 ന് വൈകിട്ട് മൂന്നിന് ടൗണ്‍ ഹാളില്‍ സമഗ്ര ആരോഗ്യ പരിരക്ഷക്കുള്ള നിയമ നിര്‍മാണത്തെ കുറിച്ച് സെമിനാര്‍ നടക്കും. മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനാകും.
വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുഴുവന്‍ നിയമസഭാ സാമാജികരും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി മന്ത്രി ടി.പി രാമകൃഷ്ണന്‍ ചെയര്‍മാനും മന്ത്രി എ.കെ ശശീന്ദ്രന്‍ രക്ഷാധികാരിയും ജില്ലയിലെ എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയര്‍മാന്‍മാരായും സംഘാടകസമിതി രൂപീകരിച്ചു. നിയമസഭാ സെക്രട്ടറി, ജില്ലാ കലക്ടര്‍ യു.വി. ജോസ് എന്നിവര്‍ കണ്‍വീനര്‍മാരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago