പോസ്റ്റോഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കൊച്ചി: ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പോസ്റ്റോഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ധര്‍ണ പി.ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ധര്‍ണയില്‍ എ.ഐ.യു.ഡബ്ല്യു.സി തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സക്കീര്‍ തമ്മനം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എന്‍ ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് താനത്ത്, കൗണ്‍സിലര്‍ വി.കെ. മിനിമോള്‍ എ.ഐ.യു.ഡബ്ല്യു.സി ജില്ലാ ഭാരവാഹികളായ സി.കെ മുഹമ്മദാലി, പി.എ ജമാല്‍.വി.ജെ പൈലി, പി.എ കമറുദീന്‍, എം.എം ഹാരിസ്, റിജമുഹമ്മദ്, ലിജോ ജോസ്, ജലീല്‍ വെണ്ണല, ഷെരീഫ് വാഴക്കാല, ഹംസ ത്യക്കാക്കര, എ.ആര്‍. പത്മദാസ്, ടി.പി വിനു, എന്നിവര്‍ പ്രസംഗിച്ചു.
ആലുവ : ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് ( എ.ഐ.യു. ഡബ്ല്യൂയു.സി.) ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം.ഒ.ജോണ്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിയോജമകണ്ഡലം പ്രസിഡന്റ് എം.എം.സാജു അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ജിന്നാസ് , ബി.എ. അബ്ദുള്‍ മുത്തലിബ്, പി.വി. എല്‍ദോസ്, ലത്തീഫ് പൂഴിത്തറ, ലിസി എബ്രാഹം, എല്‍ദോസ് യോഹന്നാന്‍, പി.പി. ജെയിംസ്, ഹനീഫ ഞറളക്കാടന്‍, ചന്ദ്രശേഖരന്‍, എം.ടി.ജേക്കബ്, പി.എന്‍ ഉണ്ണികൃഷ്ണന്‍, പി.ബി. സുനീര്‍, കെ.കെ.ജമാല്‍, ജോസി.പി. അന്‍ഡ്രൂസ്, ബാബു കൊല്ലം പറമ്പില്‍, എന്‍.വി.പീറ്റര്‍, എം.എ.കെ. നജീബ്,ടി.എ.ഷെമീര്‍, രാജു ഭാസ്‌കര്‍, ലിജോ പോള്‍, സാജന്‍, രാജേഷ് പുത്തനങ്ങാടി, എം.ഐ. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു,
കളമശേരി: അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് കളമശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലിബ് ധര്‍ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ അബ്ദുള്‍ സലാം അധ്യക്ഷനായി.
എ.ഐ.യു.ഡബ്ല്യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ജിന്നാസ്, സംസ്ഥാന ജന. സെക്രട്ടറി റഷീദ് താനത്ത്, ഡി.സി.സി സെക്രട്ടറിമാരായ കെ.വി പോള്‍, ലിസി ജോര്‍ജ്ജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം വീരാക്കുട്ടി, മണ്ഡലം പ്രസിഡന്റ് എ.കെ ബഷീര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ഭാരവാഹികളായ റഷീദ് കൊടിയന്‍, എന്‍.ആര്‍ ചന്ദ്രന്‍, പി.എം അയ്യൂബ്, പി.കെ രാധാകൃഷ്ണന്‍, സുരേഷ് ബാബു ആലങ്ങാട്, സക്കീര്‍ മാഞ്ഞാലി, പി.വി രാജു മണ്ഡലം പ്രസിഡന്റുമാരായ നൗഷാദ് പാറപ്പുറത്ത്, പി.കെ അലിക്കുഞ്ഞ്, എ.എ സൈമണ്‍, ഇ.എം അബ്ദുള്‍ സലാം, നാസര്‍ എടയാര്‍, കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ റസാക്ക് വെള്ളക്കല്‍, മധു പുറക്കാട്, അഷ്‌കര്‍ പനയപ്പിള്ളി, മുഹമ്മദ് കുഞ്ഞ് വെള്ളക്കല്‍, എം.എം അലിക്കുഞ്ഞ്, മുഹമ്മദ് കുഞ്ഞ് ചവിട്ടിത്തറ, എ.കെ നിഷാദ്, കെ.എസ് സുജിത്കുമാര്‍, കെ.എം അനസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."