സഭാതര്‍ക്കം മൂലം മുടങ്ങിയ ശവസംസ്കാരം പൊലിസ് സംരക്ഷണയില്‍ നടത്തി
കൂത്താട്ടുകുളം: വെട്ടിത്തറ വിശുദ്ധ മര്‍ത്തമറിയം പള്ളിയില്‍ സഭാതര്ക്കത്തേത്തുടര്ന്ന് സെമിത്തേരിയില്‍ സംസ്കരിക്കാനാവാതെ തിരിച്ചുകൊണ്ടുപോയ വയോധികന്റെ മൃതദേഹം നാലു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെ വൈകിട്ട് 4.30 ടെ പള്ളി സെമിത്തേരിയില്‍ തന്നെ സംസ്കരിച്ചു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പൊലിസ് സംരക്ഷണത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. ഓര്‍ത്തഡോക്സ് , യാക്കോബായ സഭ തര്‍ക്കം മൂലം കഴിഞ്ഞ നാലു ദിവസമായി വെട്ടിത്തറ വാഴത്തോട്ടത്തില്‍ സി.ജെ. പൈലി (89) യുടെ മൃതദേഹമാണ് പിറവത്ത് ജെ.എം.പി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.
ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളായ മക്കള്‍ നല്കിയ ഹരജിയിലാണ് ഇഷ്ടപ്രകാരം സംസ്കാരം നടത്താന്‍ കോടതി ഉത്തരവ് ഉണ്ടായത്. ഇന്നലെ ഒരു മണി മുതല്‍ അഞ്ച് മണി വരെ പള്ളിയില്‍ സംരക്ഷണമൊരുക്കാന്‍ മുവാറ്റുപുഴ ഡിവൈ.എസ്.പിക്കാണ് ചുമതല നല്‍കിയിരുന്നു.
ഹൈക്കോടതി അഭിഭാഷക കമ്മിഷനും നിരീക്ഷണത്തിനുണ്ടായിരുന്നു. ഫാ. ബിനോയ് ജോണ്‍ ചടങ്ങുകള്‍ക്ക് നേതൃത്യം നല്കി. യാക്കോബായ സഭാ വിശ്വാസികള്‍ കോടതി വിധി അംഗീകരിച്ചു തടസങ്ങള്‍ ഉണ്ടാക്കാതെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. വന്‍ പൊലിസ് സംഘവും എത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് പൈലി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."