ലോക ഓട്ടിസം വാരാചരണം; ജില്ലാതല സമാപനം
ആലപ്പുഴ: ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സി.ഡി.എസ്., ബഡ്സ് സ്കൂള്‍, ബി.ആര്.സികള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വരുന്ന ഓട്ടിസത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസിന്റെ ജില്ലാതല സമാപനം നടത്തി.
കൃഷ്ണപുരം മനോവികാസ് ബഡ്സ് സ്കൂളില്‍ നടന്ന ബോധവത്ക്കരണ ക്ലാസ് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.വിജയമ്മ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സുമാ രമേശ് യോഗത്തില്‍ അധ്യക്ഷനായി.
ഓട്ടിസം ബാധിച്ച് കുട്ടികളെ വീടിനുള്ളില്‍ അടച്ചിടാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടു വരണമെന്ന് ബോധവ്തക്കരണ ക്ലാസില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച ഡോ. റ്റി.ജി. ശ്രീപ്രസാദ് പറഞ്ഞു.
ഓട്ടിസം ബാധിതരയായ കുട്ടികളുടെയുള്ളിലെ കലാ വാസനകള്‍ പരിപോഷിപ്പിക്കുന്നതുള്പ്പെടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി കുടുംബശ്രീ ബഡ്സ് സ്കൂളുകള്‍ വഴി ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ാട്ടിസം വാരാചരണത്തോടനുബന്ധിച്ച് ജില്ലാ തലത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്, അസിസ്റ്റന്റ് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്്ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാമണി രാജന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അന്‍ഷാദ്, മായാ ചന്ദ്രന്, രാധാകൃഷ്ണന്, ജെസി കോശി, ലെതി, സന്തോഷ്, ബഡ്സ് സ്കൂള്‍ അധ്യാപിക മായ,ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരായ ആശാ, അജ്ഞന എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."