ആലപ്പുഴ: കാര്‍ഷിക വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ജില്ലയിലെ കരിനിലങ്ങള്‍ സന്ദര്‍ശിച്ചു. നെല്‍കൃഷി നാശമുണ്ടായ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. വഴുതാനം തെക്കുപടിഞ്ഞാറ് പാടം, കൃഷിത്തോട്ടം പാടശേഖരം, നാലുചിറ വടക്ക് പാടശേഖരം, ചാലുങ്കല്‍ പാടശേഖരം എന്നിവിടങ്ങളില്‍ അദ്ദേഹം കൃഷി വകുപ്പു ഉദ്യോഗസ്ഥരോടൊപ്പം സന്ദര്‍ശിച്ച് കര്‍ഷകരുമായി നേരിട്ട് സംസാരിച്ചു.മടവീണും ഉണക്കല്‍ ബാധിച്ചും കൃഷി നാശമുണ്ടായ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.
രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ച സന്ദര്‍ശനം തോട്ടപ്പള്ളിയില്‍ പ്രത്യേകം ബോട്ടില്‍ പുറക്കാട് കൃഷിത്തോട്ടം പാടശേഖരത്തിലെത്തിയാണ് സമാപിച്ചത്. വിത്തും കുമ്മായവും യഥാസമയം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കരിനിലങ്ങളിലെ കൃഷിക്കാര്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും പുനസ്ഥാപിക്കുമെന്ന് മന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പു നല്കി. നെല്ലിന്റെ ഉല്‍പ്പാദനക്ഷമത വിലയിരുത്തുന്ന ഇപ്പോവത്തെ രീതി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. മികച്ച ഉല്‍പ്പാദനം, ശരാശരി ഉല്‍പ്പാദനം, തീരെ മോശം ഉല്‍പ്പാദനം എന്നിങ്ങനെ കണക്കെടുത്ത് കരിനിലങ്ങള്ക്കായി പ്രത്യേക പ്രോത്സാഹന പദ്ധതി ആവിഷ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."