റേഡിയോ ജോക്കിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലിസ് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളിക്ക് സമീപം കന്നേറ്റിപ്പാലത്തിന് സമീപത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അലിഭായിയെ ചോദ്യം ചെയ്തപ്പോള്‍ ആയുധങ്ങള്‍ ഇവിടെ കളഞ്ഞതായി മൊഴി നല്‍കിയിരുന്നു.
ഖത്തറില്‍ ഒളിവിലായിരുന്ന അലിഭായി എന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹിനെ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തിച്ചാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യ ആസൂത്രകനെന്ന് ഇയാള്‍ പൊലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്താറിന്റെ മുന്‍ ഭാര്യയുമായുള്ള രാജേഷിന്റെ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."