പൊലിസ് സേനയെ ജനസൗഹൃദമാക്കാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ സമ്മേളനം
തൊടുപുഴ: നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനാപ്പം പൊലിസ് സേനയെ കൂടുതല്‍ ജനസൗഹൃദമാക്കാനും അംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന് പൊലിസ് അസോസിയേഷന്‍ ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു. ക്രമസമാധാനം, കുറ്റാന്വേഷണം എന്നീ രംഗങ്ങളില്‍ കേരളാ പൊലിസ് രാജ്യത്തിന് മാതൃകയാണ്്.
കുറ്റകൃത്യങ്ങള്‍ക്കും അതിലുള്‍പ്പെട്ട കുറ്റവാളികള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അത് സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുത്. വിവിധ ആവശ്യങ്ങള്‍ക്കായി പൊലിസ് സ്‌റ്റേഷനിലെത്തുന്ന ജനങ്ങളോട് മാന്യമായി പെരുമാറണം. പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന ആരെയും സംരക്ഷിക്കുന്ന നിലപാട് അസോസിയേഷന്‍ സ്വീകരിക്കുകയില്ല. അഭിമാനകരമായ പല പ്രവര്‍ത്തികളും പൊലിസ് ചെയ്യുന്നുണ്ട്. അതേസമയം, ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടി നവമാധ്യമങ്ങളിലൂടെയടക്കം പൊലീസിനെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ട്. ഇത് തിരിച്ചറിഞ്ഞ് പൊലിസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ ജാഗ്രത പുലര്‍ത്തണം. പൊലിസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇത് മനസിലാക്കി അവരെ സമൂഹത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളാന്‍ ഇതര ജനവിഭാഗങ്ങള്‍ക്കിടയില്‍ പൊതുമനസ് രൂപപ്പെടേണ്ടതുണ്ട്.
സമാധാനപൂര്‍ണമായ ജീവിതം കേരളത്തില്‍ സാധ്യമാകുന്നതിന്റെ പ്രധാനകാരണം സര്‍ക്കാരിന്റെയും പൊലീസിന്റെയും ജാഗ്രതയും മികവുമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നീതിയും സഹായവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും സമ്മേളനം അഭ്യര്‍ഥിച്ചു.
പ്രതിനിധി സമ്മേളനം തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ ജി മനോജ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ഐ മാര്‍ട്ടിന്‍, എന്‍ ജി ശ്രീമോന്‍, ജോസഫ് കുര്യന്‍, എ കെ റഷീദ് സംസാരിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി ജി അനില്‍കുമാര്‍ റിപ്പോര്‍ട്ടും ഖജാന്‍ജി പി ശ്രീജു കണക്കും അവതരിപ്പിച്ചു.
പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ഇ ജി മനോജ്കുമാര്‍ അധ്യക്ഷനായി. ജില്ലാ പൊലിസ് മേധാവി കെ ബി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. പി ജി അനില്‍കുമാര്‍, കെ എസ് ഔസേഫ്, കെ ഐ മാര്‍ട്ടിന്‍, കെ ജി പ്രകാശ്, ജില്‍സണ്‍ മാത്യു, എ ഡി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പി കെ ബൈജു സ്വാഗതവും തോമസ് ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്നുചേര്‍ന്ന സംസ്‌കാരികസമ്മേളനവും കുടുംബസംഗമവും പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രസംവിധായകന്‍ ജി പ്രജേഷ് സെന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലിക എന്നിവര്‍ മുഖ്യാതിഥികളായി. കെബി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."