HOME
DETAILS
MAL
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു
backup
April 11 2018 | 05:04 AM
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി.
ഹഡ്കോവിന് നിന്നും മറ്റ് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പ്രവര്‍ത്തന മൂലധനമായി സ്വരൂപിച്ച സാമ്പത്തിക സഹായങ്ങള്‍ ബാധ്യതയായി മാറിയതോടെയാണ് പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായത്.
എഴുന്നൂറ് കോടിയുടെ വന്‍ ബാധ്യതയാണ് മെഡിക്കല്‍ കോളജിനുളളത്. ഇതു ഏറ്റെടുത്ത് നേരത്തെ സര്‍ക്കാര്‍ അടയ്ക്കാന്‍ തുടങ്ങിയിരുന്നു.
സര്‍ക്കാരിന് അധികസാമ്പത്തികബാധ്യത ഉണ്ടാകാത്ത വിധത്തില്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജുകളിലും കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളേജിലും ആയൂര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."