ജ്ഞാനസമ്പാദനത്തില്‍ സ്ത്രീ മുന്നേറ്റം അനിവാര്യം: ഹക്കിം ഫൈസി ആദ്യശ്ശേരി
ആലുവ: പാണ്ഡിത്യത്തിന്റെ കാര്യത്തിലും സേവന സന്നദ്ധതയുടെ കാര്യത്തിലും മറ്റും സ്ത്രീയെ പുരുഷനൊപ്പമാണ് ഇസ്‌ലാം കാണുന്നതെന്നും ജ്ഞാനസമ്പാദത്തില്‍ പുരുഷനെ പോലും കവച്ചു വെക്കുന്ന സത്രീ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സി.ഐ.സി കോര്‍ഡിനേറ്ററും ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് എക്‌സിക്യുട്ടിവ് അംഗവുമായ അബ്ദുല്‍ ഹക്കീം ഫൈസി ആദ്യശ്ശേരി അഭിപ്രായപ്പെട്ടു.
കോമ്പാറ ബീവി ഖദീജ വഫിയ്യ കോളജിന്റെ നാലാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാന കാലത്ത് സ്ത്രീവാദക്കാരുടെ വാദം യഥാര്‍ഥത്തില്‍ സ്ത്രീയെ ഇകഴ്ത്തുകയണ് ചെയ്യുന്നത്. എന്നാല്‍ ബുദ്ധിപരമായ ഇടപെടലുകള്‍ക്ക് സ്ത്രിശാക്തികരണം അനിവാര്യമാണ്. കുടുംബമാണ് രാജ്യഭരണത്തേക്കാള്‍ പ്രധാനമെന്നും അതിന് സ്ത്രീ സമൂഹത്തെ സജ്ജമാക്കുകയാണ് വഫിയ്യ സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹകിം ഫൈസിയെ സമ്മേളനത്തില്‍ വെച്ച് പ്രഗത്ഭ പണ്ഡിതന്‍ കെ.കുഞ്ഞുമുഹമ്മദ് മൗലവി പുന്നുരുന്നി ആദരിച്ചു. സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാളി അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. അന്‍വര്‍ സാദത്ത് എം.എല്‍.എ.വിശിഷ്ടാതിഥിയായി പങ്കെടുത്തു. എം.എം.അബൂബക്കര്‍ ഫൈസി, ബാവ മൗലവി അങ്കമാലി, ജഅഫര്‍ ഷെരീഫ് വാഫി, ഹുസൈന്‍ ഹാജി, കെ.എം.ബഷീര്‍ ഫൈസി, അബ്ദുസ്സമദ് ദാരിമി, ടി.എ ബഷീര്‍, മുഹമ്മദ് അനസ് ബാഖവി, അബ്ദൂള്‍ ഖാദര്‍ ഹുദവി, ടി.എ.സി ദീഖ്, ഹസൈനാര്‍ മൗലവി, സൈനുദ്ദീന്‍ വാഫി, എം.ബി.മുഹമ്മദ്, എ.പി.ഇബ്രാഹിം, സെയ്തു ഹാജി, അസീസ് കോമ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്വാഗത സംഘം കണ്‍വീനര്‍ പി.എം.ഫൈസല്‍ സ്വാഗതവും പരീത് കുഞ്ഞ് കോമ്പാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."