തകഴി സാഹിത്യോത്സവത്തിന് തുടക്കം
അമ്പലപ്പുഴ: തകഴി സാഹിത്യോത്സവത്തിന് തകഴി സ്മാരകത്തില്‍ തുടക്കമായി. സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. തകഴിയുടെ ചരമദിനമായ ഏപ്രില്‍ 10 മുതല്‍ ചരമദിനമായ ഏപ്രില്‍ 17 വരെയാണ് സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
സാഹിത്യ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള തകഴി പുരസ്‌ക്കാരം കഥാകാരന്‍ ടി.പത്മനാഭന് മന്ത്രി ഏ.കെ.ബാലന്‍ സമ്മാനിച്ചു.
സ്മൃതി മണ്ഡപത്തില്‍ പുപ്പാര്‍ച്ചനക്കു ശേഷം ചേര്‍ന്ന സമ്മേളനത്തിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായി. കായംകുളം എം.എല്‍.എ അഡ്വ.യു.പ്രതി ഭാഹരി മുഖ്യാഥിതി ആയിരുന്നു.തകഴി ചെറുകഥാ പുരസ്‌കാരം ഡോ.മനോജ് വെള്ളനാട് ഏറ്റുവാങ്ങി. വടകര ഗവ.കോളേജ് മലയാളം പ്രൊഫസര്‍ സജയ് കെ.വി ടി. പത്മനാഭന്റെ കഥാലോകം പരിചയപ്പെടുത്തി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു ,ഡോ.ബാലകൃഷ്ണന്‍ നായര്‍ ,എ ഓമനക്കുട്ടന്‍ , പ്രൊഫ.ഗോപിനാഥപിള്ള എന്നിവര്‍ പ്രസംഗിച്ചു. സ്മാരകം സെക്രട്ടറി കെ.ബി. അജയകുമാര്‍ സ്വാഗതവും എസ്.അജയകമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."