ഹാരീസണ്‍ ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ച: ഹാരീസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കുന്നത് നിറുത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷല്‍ ഓഫിസറായി എം.ജി രാജമാണിക്യത്തെ നിയമിച്ചതും ഹൈക്കോടി റദ്ദാക്കി. ഹിരിസണിന്റെ കൈവശമുള്ള ഭൂമി ഉടമയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന ഹരജികളും തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായായ ഡിവിഷന് ബഞ്ചിന്റെ വിധി.
38, 171 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 21 ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹാരിസണ്‍ മലയാളം അധികൃതര്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമി പിന്നീട് മറ്റു പലര്‍ക്കും വിറ്റെന്നും പിന്നിട് ഈ ഭുമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഹാരീസണിന്റെ പക്കല്‍ നിലവിലുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തി അവ തിരിച്ചുപിടിക്കാന്‍ എം.ജി രാജമാണിക്യത്തെ സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചിരുന്നു. തുടര്‍ന്ന് വിവിധ ജില്ലകളിലായി ഹാരിസണിന്റെ പക്കലുള്ള ഭൂമി ഏറ്റെടുക്കാന്‍ നോട്ടിസ് നല്‍കുന്നതടക്കമുള്ള നടപടികള്‍ രാജമാണിക്യം സ്വീകരിച്ചു. എന്നാല്‍ സ്പെഷ്യല്‍ ഓഫിസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്ന ഹാരിസണിന്റെ വാദം കോടതി അംഗികരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."