അഴീക്കോട് മുനമ്പം പാലം നിര്‍മാണം: തുറമുഖ വകുപ്പ് അധികൃതര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം പാലം നിര്‍മാണത്തിന്റെ രൂപരേഖ അംഗീകരിക്കുന്നതിന്റെ ഭാഗമായി തുറമുഖ വകുപ്പ് അധികൃതര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
നിര്‍ദ്ദിഷ്ട തുറമുഖ പ്രദേശത്തു നിര്‍മിക്കുന്ന പാലത്തിനു തുറമുഖ വകുപ്പു നിഷ്‌ക്കര്‍ഷിക്കുന്ന ഉയരം ആവശ്യമുണ്ട്. 16 മീറ്റര്‍ ഉയരമാണു തുറമുഖ വകുപ്പ് മുന്നോട്ടു വെക്കുന്ന നിര്‍ദേശം. പാലത്തിന്റെ നിലവിലുള്ള രൂപരേഖക്കു 12 മീറ്ററാണു ഉയരം. ഉദ്യോഗസ്ഥതല ചര്‍ച്ചയിലൂടെ സമവായത്തിലെത്തി എത്രയും വേഗം പാലം നിര്‍മാണം ആരംഭിക്കുകയാണു ലക്ഷ്യം.
കപ്പലുകള്‍ക്കു സുഗമമായി യാത്ര ചെയ്യാവുന്നത്ര ഉയരമുള്ള പാലത്തിന്റെ രൂപരേഖ തുറമുഖ വകുപ്പു അംഗീകരിക്കുന്നതോടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. വൈകാതെ നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിക്കും.
പാലം നിര്‍മാണത്തിനു ഇന്‍ലാന്റ്് നാവിഗേഷന്‍ വിഭാഗം നേരത്തെ അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പാലം നിര്‍മാണം അടിയന്തിരമായി ആരംഭിക്കണമെന്നു നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണു നടപടിക്രമങ്ങള്‍ വേഗത്തിലായത്. തുറമുഖ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ വിനോദ്, ഇ.ടി ടൈസണ്‍ എം.എല്‍.എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണു അഴീക്കോട് മുനമ്പം പാലം പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."