സന്തോഷ് ട്രോഫി: കേരള താരങ്ങള്‍ക്ക് രണ്ടു പവന്റെ സ്വര്‍ണപതക്കം നല്‍കും
തൃശൂര്‍: സന്തോഷ് ട്രോഫിയില്‍ മികച്ച വിജയം നേടിയ കേരള താരങ്ങളിലെ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 5അഞ്ചു കളിക്കാര്‍ക്കും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ തൃശൂര്‍ ജില്ലയിലെ ഹോസ്റ്റലിലെ താരങ്ങളായ രണ്ടു പേര്‍ക്കും ഉള്‍പ്പടെ ഏഴു ടീമംഗങ്ങള്‍ക്കു രണ്ടു പവന് വീതമുള്ള സ്വര്‍ണപതക്കം നല്കി തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിക്കും.
13 നു രാവിലെ 10.30 നു നടക്കുന്ന ആദരസമ്മേളനം വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യവസായ മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്യും.
കേരള ടീം ക്യാപ്റ്റന്‍ രാഹുല്‍രാജ്, വിബിന് തോമസ്, ശ്രീകുട്ടന്, വി.എസ് അനുരാഗ് പി സി, എം.എസ് ജിതിന്്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന് ജി എന്നിവരേയാണു ആദരിക്കുന്നത്. ഇതിനുപുറമേ ആദരസമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നു നറുക്കെടുക്കുന്ന ഒരാള്‍ക്കു ഫുട്ബോള്‍ സമ്മാനമായി നല്‍കും. ജില്ലയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ബെസ്റ്റ് ഗ്രൂപ്പാണു സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എസ് കുട്ടി, പി.എ ഹസ്സന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ.ആര് സുരേഷ്, ബെസ്റ്റ് ഗ്രൂപ്പ് തൃശൂര്‍ മാനേജര്‍ അജയ് നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."