അമരമ്പലം പഞ്ചായത്തില്‍ മണ്ണ് കടത്ത് വ്യാപകം
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ അനധികൃത മണ്ണ് മാഫിയക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. അമരമ്പലം പഞ്ചായത്തില്‍ മണ്ണ് കടത്ത് വ്യാപകമായി നടക്കുന്നെന്നാണ് പരാതി. ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കേണ്ട പൊലിസ് ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായും ആരോപണമുയര്‍ന്നിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്.
രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം അനധികൃത മണ്ണ് കടത്തിനെതിരേ പ്രതികരിക്കുന്ന യുവാക്കള്‍ക്കെതിരെ പ്രതികാര നടപടിയെന്ന രീതിയില്‍ പൊലിസ് കേസെടുക്കുന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പൂക്കോട്ടുംപാടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മണ്ണ്, മണല്‍ കേസുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും യൂത്ത് ലീഗ് ഭാരാഹികള്‍ പറയുന്നു. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."