അര്‍ഹരെ അവഗണിച്ച് പണം വാങ്ങി അനര്‍ഹര്‍ക്ക് സീറ്റ് നല്കുന്നു- സ്വാശ്രയ മാനേജ്മെന്റുകളെ വിമര്‍ശിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. അര്‍ഹരായ വിദ്യാര്‍ഥികളെ അവഗണിച്ച് പണം വാങ്ങി അനര്‍ഹര്‍ക്ക് സീറ്റ് നല്‍കുകയാണ് മാനേജ്മെന്റുകള്‍ ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. മലബാര്‍ മെഡിക്കല്‍ കോളജിനെതിരായ ഹരജി പരിഗണിക്കവെയാണ് വിമര്‍ശനം. കോടയിയില്‍ എത്തിയ ഒമ്പത് വിദ്യാര്‍ഥികളില്‍ അഞ്ചു പേരും ആദ്യവര്‍ഷ പരീക്ഷ തോറ്റവരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മലബാര്‍ മെഡിക്കല്‍ കോളജില്‍ 10 വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
2016-17 അധ്യയന വര്‍ഷം മാനേജ്മെന്റ് ക്വോട്ടയില്‍ 78 വിദ്യാര്‍ഥികള്‍ക്കും എന്‍ആര്‍ഐ ക്വോട്ടയില്‍ എട്ടു വിദ്യാര്‍ഥികള്‍ക്കുമാണു കോളജ് പ്രവേശനം നല്‍കിയത്. നീറ്റ് റാങ്ക് പരിഗണിക്കാതെ സ്പോട്ട് അഡ്മിഷനിലൂടെ നല്കിയ പ്രവേശനം മേല്‍നോട്ട സമിതി, മാനേജ്മെന്റ് ക്വോട്ടയില്‍ നാലു പേരുടെയും എന്‍.ആര്.ഐ ക്വോട്ടയില്‍ ആറു പേരുടെയും പ്രവേശനം റദ്ദാക്കി
പ്രവേശനം നിയമവല്ക്കരിക്കണമെന്ന ഹരജിയില്‍ ഉച്ചക്ക് വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."