സര്‍ക്കാര്‍ നിയമ ലംഘനം നടത്തി: വി.എം സുധീരന്‍
കോട്ടക്കല്‍, തിരൂരങ്ങാടി: ദേശീയപാത വികസനത്തില്‍ സര്‍ക്കാര്‍ നിയമലംഘനം നടത്തിയെന്ന് വി.എം സുധീരന്‍. 2013 ഭൂമി കൈവശപ്പെടുത്തല്‍ നിയമപ്രകാരം പാലിക്കേണ്ട എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഭൂമി സര്‍വേ നടത്തിയിരിക്കുന്നത്. സ്വാഗതമാട്ട് നിരാഹാരസമരം നടത്തുന്ന അഡ്വ. സബീന ചൂരപ്പുലാക്കലിനെ സമരപന്തലില്‍ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര സമിതി ചെയര്‍മാന്‍ വി.ടി സുബൈര്‍ തങ്ങള്‍, ആസാദ്, ഇഫ്തിഖാറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ദേശീയപാത സമരത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ എ.ആര്‍.നഗര്‍ അരീത്തോട്ടെ സമരപന്തലും അദ്ദേഹം സന്ദര്‍ശിച്ചു. ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടമാണ്. ഇവരെയെല്ലാം തീവ്രവാദികളെന്ന് അടച്ചാക്ഷേപിക്കുന്ന രീതി ഒരിക്കലും ജനാധിപത്യ സംസ്‌കാരത്തിനോ ഭരണാധികാരികള്‍ക്കോ യോചിച്ചതല്ല. സര്‍ക്കാരിന്റെ തെറ്റായ നടപടി അടിയന്തിരമായി തിരുത്തണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ട പൊലിസ് ജീവന്‍ കളയുന്ന രീതിയിലേക്കാണ് പോകുന്നതെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."