കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും പരിസരവും ഭിക്ഷാടകരുടെ പിടിയില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോമുകള്‍ ഭിക്ഷാടനക്കാരുടെ പിടിയില്‍. രാവും പകലുമില്ലാതെ സ്റ്റേഷനും പരിസരവും അവരുടെ അധീനതയിലാണ്. ഇവര്‍ തമ്മിലുള്ള വഴക്കും ഇവിടെ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കുടുംബസമേതമാണ് പലരുടെയും താമസം. രാത്രിയായാല്‍ സംഘങ്ങളായി ഇവര്‍ റെയില്‍വേ സ്റ്റേഷന്റെ ഓരോ ഭാഗങ്ങളായി കൈയടക്കുകയാണ്.
കൂട്ടുകുടുംബം പോലെ പല ഭാഗങ്ങളിലായി ഇവര്‍ തങ്ങളുടെ വിരിപ്പ് വിരിച്ചു തുടങ്ങിയാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും അതിലൂടെ കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
തട്ടുകയോ മുട്ടുകയോ ചെയ്താല്‍ പിന്നെ മുട്ടിപ്പോയ യാത്രകാരന്ന് ഇവരുടെ വക അസഭ്യങ്ങള്‍ കേള്‍ക്കേണ്ടിവരും. രാത്രികാലങ്ങളില്‍ തെക്കുഭാഗത്തുനിന്നു വരുന്ന തീവണ്ടികളിലെ യാത്രക്കാരാണ് ഏറെ ക്ലേശിക്കുന്നത് .
രണ്ടാം നമ്പര്‍ പ്ലാറ്റഫോറത്തിലാണ് ആ വണ്ടികള്‍ നിര്‍ത്തുക അവിടെ വെളിച്ചം കുറവായതിനാല്‍ വരിവരിയായി കിടക്കുന്ന ഭിക്ഷാടനക്കാരെ ചിലപ്പോള്‍ പെട്ടെന്നു കണ്ടെന്നു വരില്ല. ഇവര്‍ക്കിടയില്‍ ലഹരി വില്‍പ്പന നടത്തുന്നവരും ഉണ്ടെന്ന് യാത്രക്കാരില്‍ പലരും പറയുന്നു.
സ്റ്റേഷനു പുറത്തു പൊലിസിന്റെ ഒരു ഔട്ട് പോസ്റ്റ് ഉണ്ടെങ്കിലും അവര്‍ ഒരിക്കലും രാത്രി കാലങ്ങളില്‍ പ്ലാറ്റ് ഫോറത്തില്‍ കയറി പരിശോധിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."