പഴമയിലേക്കു സൈക്കിള്‍ ചവിട്ടി തൃക്കരിപ്പൂരില്‍ സൈക്കിള്‍ യജ്ഞം
തൃക്കരിപ്പൂര്‍: 'പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, നല്ലവരായ നാട്ടുകാരെ, കലാകായിക പ്രേമികളെ... സൈക്കിള്‍ യജ്ഞം തുടങ്ങുകയാണ്...'
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പല ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കേട്ട ഈ ശബ്ദം കഴിഞ്ഞദിവസം തൃക്കരിപ്പൂരിലെ ഫുട്‌ബോള്‍ ഗ്രാമമായ എടാട്ടുമ്മലിലെത്തി. പുതുതലമുറക്ക് ഏറെക്കുറെ അപരിചതമായ സൈക്കിള്‍ അഭ്യാസം കാണാന്‍ ഗ്രാമീണവാസികള്‍ ഒന്നാകെയെത്തി.
അഞ്ചും പത്തും പേരടങ്ങുന്ന കുടുംബമാണ് സൈക്കിള്‍ യജ്ഞത്തിലൂടെ തങ്ങളുടെ കലാ കായിക സര്‍ഗ സിദ്ധി പ്രകടിപ്പിക്കാന്‍ ഗ്രാമങ്ങള്‍ തേടിയെത്തുന്നത്. തണലുള്ള സ്ഥലം നോക്കി ഒരു ചെറിയ സ്റ്റേജും സ്റ്റേജിനു മുന്നിലായി മൈക്കു നാട്ടിയ കാലിനു ചുറ്റും യജ്ഞക്കാരന്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടേയിരിക്കും. യജ്ഞം തീരുന്നതുവരെ സൈക്കിളില്‍ നിന്നു കാലുകുത്താന്‍ പാടില്ല. എഴുപതുകളില്‍ നാട്ടിലെ ഏറ്റവും വലിയ വിനോദപരിപാടി സൈക്കിള്‍ യജ്ഞമായിരുന്നു. രണ്ടു ദിവസമായി എടാട്ടുമ്മലില്‍ അരങ്ങേറിയ സൈക്കിളോട്ടം പുതിയ തലമുറക്ക് പുതിയ അനുഭവമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."