HOME
DETAILS

വ്യോമയാന മന്ത്രാലയത്തിന്റെ നയം മാറ്റം: എയര്‍ കേരളയിലൂടെ പ്രവാസികള്‍ക്ക് വീണ്ടും പ്രതീക്ഷയുയരുന്നു

  
backup
June 04 2016 | 18:06 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%af%e0%b4%be%e0%b4%a8-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ദമ്മാം: പ്രവാസികളുടെ ഏറെ കാലത്തെ അഭിലാഷമായിരുന്ന സ്വന്തം വിമാന കമ്പനിയായ എയര്‍ കേരളക്ക് വീണ്ടും പ്രതീക്ഷ. കേന്ദ്ര വ്യോമയാന മന്ത്രാലയം നിലവിലെ വ്യോമയാന നയങ്ങള മാറ്റുന്നതാണ് വീണ്ടും എയര്‍ കേരളക്ക് പ്രതീക്ഷ നല്‍കുന്നത്. ഇതോടെ തങ്ങളുടെ സ്വന്തം വിമാന സര്‍വ്വീസ് നടക്കുമെന്ന കണക്കു കൂട്ടലിലാണ് മലയാളി പ്രവാസികള്‍. എയര്‍ കേരളക്ക് ഏറ്റവും കൂടുതല്‍ തടസ്സമായി നിന്ന നിയമനങ്ങള്‍ പുതിയ വ്യോമയാന ചട്ടങ്ങളില്‍ നിന്നും മാറിയെന്ന വാര്‍ത്തയാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത് .

അന്താരാഷ്ട്ര മേഖലയില്‍ സര്‍വ്വീസ് നടത്താന്‍ ആഭ്യന്തര മേഖലയില സര്‍വ്വീസ് നടത്തിയ പരിചയം ഉണ്ടാകണമെന്ന പ്രധാന തീരുമാനമാണ് ഇപ്പോഴത്തെ വ്യോമയാന നിയമത്തില്‍ നിന്നും മാറ്റിയതായി പുറത്തു വരുന്നത് .ഇതടങ്ങിയ കരടു നിര്‍ദേശം കേന്ദ്ര മന്ത്രിസഭ പാസാക്കിയാല്‍ എയര്‍ കേരളയുടെ ഭാവി വീണ്ടും ഉയരും .കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദേശിച്ച പദ്ധതി കേന്ദ്രത്തിന്റെ കടുത്ത നയങ്ങള്‍ മൂലം നീണ്ടു പോകുകയായിരുന്നു.

കൂടാതെ കടുത്ത നിലയിലുള്ള പല നയങ്ങള്‍ പലതും മാറ്റിതിരുത്തപ്പെടും എന്നാണു പ്രാസികളുടെ പ്രതീക്ഷ .അന്താരാഷ്ട്ര തലത്തില്‍ സര്‍വ്വീസ് നടത്താന്‍ ചുരുങ്ങിയത് 20 വിമാനങ്ങളെങ്കിലും വേണമെന്ന തീരുമാനം മാറ്റണമെന്ന് നേരത്തെ പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു .കൂടാതെ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണമെന്ന നിര്‍ദേശവും മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു .ഈ ആവശ്യങ്ങളൊക്കെ ഉള്‍ക്കൊള്ളിച്ച പുതിയ നയമാണ് വരാന്‍ പോകുന്നതെന്നാണറിയുന്നത് .ഒരുമണിക്കൂര്‍ നേരത്തേക്കുള്ള യാത്രയില്‍ 2500 രൂപയില്‍ കൂടാന്‍ പാടില്ലെന്ന വളരെ നേട്ടമുള്ള കാര്യങ്ങള്‍ കരടു നിയമത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മറ്റു പല കാര്യങ്ങളും ഭേദഗതിയോടു കൂടെ വരുമ്പോള്‍ മലയാളികള്‌ടെ ചിറ കാല സ്വപ്നമായ എയര്‍ കേരള യാഥാര്‍ത്ഥ്യമാകുമെന്ന പൂര്‍ണ്ണ പ്രതീക്ഷയിലാണ് പ്രവാസികള്‍.

നിലവില്‍ പ്രവാസികള്‍ വ്യോമ ഗതാഗത രംഗത്ത് ഏറ്റവും കൂടുതല്‍ ചൂഷണത്തിനും മറ്റും ഇരയാകുന്നുണ്ട് .കൂടാതെ സീസണ്‍ സമയങ്ങളില്‍ പ്രവാസികളുടെ നെഞ്ചത്ത് ചവിട്ടിയാണ് കുത്തക വിമാന കമ്പനികള്‍ വിമാന നിരക്ക് ഈടാക്കുന്നത് .ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനി പോലും സീസണ്‍ സമയത്ത് പ്രവാസികളോട് തീരെ അനുകമ്പ കാണിക്കാറില്ല. സ്വന്തം വിമാന കമ്പനി യാഥാര്‍ത്യമാകുമ്പോള്‍ അതില്‍ നിന്നെല്ലാം ഒരു മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  21 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago