ഓവുചാല്‍ നികത്തി സ്ഥലം കൈയേറ്റം: നഗരസഭാ അധികൃതര്‍ തടഞ്ഞു
മട്ടന്നൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഓവുചാല്‍ ഉള്‍പ്പെടുന്ന സ്ഥലം നികത്തി ഭൂമി കൈയ്യേറാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം നടത്തുന്നുവെന്ന പരാതിയെ തുടര്ന് നഗരസഭാ അധികൃതര്‍ ഇടപെട്ട് തടഞ്ഞു.
തലശേരി റോഡില്‍ ടി.ടി.എ മാര്‍ക്കറ്റിങ് സൊസൈറ്റി കെട്ടിടത്തിന് പുറകുവശത്തെ വര്‍ഷങ്ങളായുള്ള ഓവുചാലാണ് ജെ.സി.ബി കൊണ്ടുവന്ന് മൂടുകയും സ്ഥലം നിരപ്പാക്കുകയും ചെയ്തത്. സംഭവം അറിഞ്ഞ് നഗരസഭാ വൈസ്ചെയര്‍മാന്‍ പി. പുരുഷോത്തമന്, സെക്രട്ടറി എം. സുരേശന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ വി.പി ഇസ്മായില്‍, എ.കെ സുരേഷ്കുമാര്‍, കൗണ്‍സിലര്‍ വി.കെ സുഗതന് എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി മണ്ണ് നീക്കുന്നത് തടഞ്ഞു.
പൊലിസും സ്ഥലത്തെത്തി. നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ സ്ഥലം ഉടമ ബലരാമനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മണ്ണ് മാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സംബന്ധിച്ചുള്ള കേസില്‍ കോടതി നിശ്ചയിച്ച അഡ്വക്കറ്റ് കമീഷന് പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പേ ഓവുചാല്‍ നികത്തിയും സ്ഥലം നിരപ്പാക്കിയും വസ്തുതാവിരുദ്ധ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കത്തിന്റെഭാഗമായാണ് പൊതുസ്ഥലം കൈയേറി ഓവുചാല്‍ നികത്തിയതെന്ന്
നഗരസഭാ അധികൃതര്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി രേഖാമൂലം പൊലീസില്‍ പരാതിയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."