HOME
DETAILS

ഈ വരകളില്‍ തൊട്ടറിയാം; നാടിന്റെ വര്‍ത്തമാനം

  
backup
April 11 2018 | 07:04 AM

%e0%b4%88-%e0%b4%b5%e0%b4%b0%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%a8%e0%b4%be

 

പെരിങ്ങത്തൂര്‍:കേരളീയസമൂഹം ചര്‍ച്ച ചെയ്യുന്ന പൊള്ളുന്നആനുകാലിക വിഷയങ്ങള്‍ക്കു നിറക്കൂട്ടിലൂടെ പുത്തന്‍ഭാഷ്യമൊരുക്കുകയാണ് പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ മജീദ് ഒളവിലം.ഇതിനകം ആയിരത്തിലധികം ചിത്രങ്ങള്‍ വരച്ചിട്ടുള്ള മജീദ്
തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌ക്കൂളിലും, കേരള ലളിത കലാ അക്കാദമി ഹാളിലും ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പാനൂര്‍ നഗരസഭ ലോഗോ, ചൊക്ലി എ.ഇ.ഒ അക്കാദമിക് കൗണ്‍സില്‍ ലോഗോ തുടങ്ങിയ നിരവധി ലോഗോകള്‍ മജീദ് രൂപകല്‍പ്പന ചെയ്തതാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചിത്രരചനയില്‍ സജീവമായ മജീദ് കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, യൂനിവേഴ്‌സല്‍ ആര്‍ട്‌സ് കോഴിക്കോട് എന്നിവ നടത്തിയ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയതോടെയാണ് ചിത്രലോകത്ത് ശ്രദ്ധേയനാകുന്നത്.
തലശ്ശേരി പാറാല്‍ അല്‍ ഫിത്‌റ, കടവത്തൂര്‍ മൈത്രി സ്‌പെഷല്‍ സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലെ ചുമര്‍ ചിത്രങ്ങള്‍ ഏറെ ആകര്‍ഷിക്കപ്പെട്ടതാണ്.
ജില്ലയില്‍ അധ്യാപക കലോല്‍സവത്തില്‍ മൂന്നാം തവണയും ഒന്നാം സ്ഥാനം മജീദിനായിരുന്നു. കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് വിദ്യാര്‍ഥിനിയായ മൂത്തമകള്‍ ഷസ്‌ന പിതാവിന്റെ വഴിയിലൂടെയാണ് യാത്രചെയ്യുന്നത്.
രണ്ടാമത്തെ മകള്‍ ഷംന മജീദ് സംസ്ഥാന സ്‌കൂള്‍ പ്രവൃത്തിപരിചയമേളയില്‍ പ്രക്യതി ദത്ത നാര് കൊണ്ടുള്ള ഉല്‍പന്ന നിര്‍മ്മാണത്തില്‍ എ ഗ്രേഡ് നേടി.
മറ്റൊരു മകള്‍ ഷാന മജീദ് പുല്ലൂക്കര വിഷ്ണു വിലാസം യു.പി സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്നു.പുല്ലൂക്കര കാവുപുനത്തില്‍ സമീറയാണ് ഭാര്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  23 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  23 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago