പേരാവൂര്‍ താലൂക്ക് ആശുപത്രി ഭൂമി കൈയേറ്റം: അനങ്ങാപ്പാറയായി റവന്യു വകുപ്പ്
പേരാവൂര്‍: സ്വകാര്യവ്യക്തികള്‍ കൈയേറിയ പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ സ്്ഥലം ഒഴിപ്പിക്കുന്നതില്‍ റവന്യു വകുപ്പിന് അമാന്തം.
2014ല്‍ അവസാനത്തോടെയാണ് ആശുപത്രിയുടെ സ്ഥലം കൈയേറിയ വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ഈക്കാര്യം സ്ഥിരീകരിച്ചു.
കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മണത്തണ വില്ലേജ് ഓഫിസര്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് ആരാണെന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ല. രണ്ടേക്രയിലധികം ഭൂമിയാണ് താലൂക്ക് ആശുപത്രിക്കുള്ളത്. ഇതില്‍ മൂന്ന് സ്ഥലങ്ങളിലാണ് കൈയേറ്റം നടന്നത്.
രണ്ടുസ്വകാര്യ വ്യക്തികളും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുമാണ് കൈയേറ്റക്കാര്‍. എന്നാല്‍ കൈയേറ്റം നടത്തിയതില്‍മൂന്ന് സെന്റ് മാത്രമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പേരിലുള്ളത്.
ആശുപത്രിയുടെ മൂന്ന് ഭാഗങ്ങളിലായി കൈയേറ്റം നടത്തിയതായാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്‌ളോക്ക് പഞ്ചായത്ത് (1.76എം.സ്‌ക്വയര്‍)സ്വകാര്യ വ്യക്തികള്‍ (63.29 എം.സ്‌ക്വയര്‍) (55.28 എം.സ്‌ക്വയര്‍) എന്നിങ്ങനെയാണ് ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്.
സ്വകാര്യ വ്യക്തികള്‍ നടത്തിയ കൈയേറ്റങ്ങളിലൊന്ന് ഒഴിഞ്ഞ സ്ഥലമാണ്.
മറ്റേതില്‍ വീടും കെട്ടിടങ്ങളുമുണ്ട്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മതില്‍ കെട്ടിന്റെ ഭാഗത്ത് വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ കൈയേറ്റമായി കണ്ടെത്തിയിരിക്കുന്നത്.2015ല്‍ അന്നത്തെ കലക്ടര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആശുപത്രി ഭൂമി കൈയേറിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ റവന്യു വകുപ്പ് ഇതും അട്ടിമറിച്ചുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."