സമസ്ത ഇന്റര്‍സോണ്‍ ആദര്‍ശ ക്യാംപ്: സന്ദേശയാത്ര നടത്തി
കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി 17നു ചെര്‍ക്കളയില്‍ നടക്കുന്ന ഇന്റര്‍സോണ്‍ ആദര്‍ശ ക്യാംപിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സന്ദേശ യാത്ര നടത്തി. ജില്ലയെ മൂന്നു മേഖലകളായി തിരിച്ചാണ് സന്ദേശയാത്രകള്‍ നടത്തിയത്. ഇതിനു പുറമെ എസ്.എം.എഫ് സംസ്ഥാന നേതൃത്വത്തില്‍ നടക്കുന്ന ലൈറ്റ് ഓഫ് മദീന, കുമ്പള ഇമാം ഷാഫി അക്കാദമി ദശവാര്‍ഷിക മഹാസമ്മേളനം, ചിത്താരി അസീസിയ അറബിക് കോളജ് വാര്‍ഷികം എന്നിവയുടെ പ്രചാരണവും സന്ദേശയാത്രയില്‍ നടന്നു.
വടക്കന്‍ മേഖലാ സന്ദേശ യത്ര പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ജാഥാ നായകന്‍ കജെ മുഹമ്മദ് ഫൈസിക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്തു
മുസ്താഖ് ദാരിമി, മജീദ് ദാരിമി പയ്യക്കി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സിറാജുദ്ദീന്‍ ഫൈസി ചേരാല്‍, പി.എച്ച് അസ്ഹരി ആദൂര്‍, ഇസ്മായില്‍ അസ്ഹരി, നാസര്‍ അസ്ഹരി, ഹസന്‍ അദ്‌നാന്‍ അന്‍സാരി, സ്വാലിഹ് ഹാജി കളായി, സിദ്ധീഖ് മുസ്‌ലിയാര്‍ ബായാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കിഴക്കന്‍ മേഖലാ സന്ദേശ യാത്ര ഉദുമ ദാറുല്‍ ഇര്‍ശാദ് കാംപസില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി ജാഥാ നായകന്‍ താജുദ്ദീന്‍ ദാരിമി പടന്നക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സുബൈര്‍ ദാരിമി പൈക്ക, ഡയറക്ടര്‍ മൊയ്തു ചെര്‍ക്കള, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഖലീല്‍ ദാരിമി ബെളിഞ്ചം, അറഫാത്ത് ഹുദവി, മഹ്മൂദ് ദേളി, സമദ് ഹുദവി, സുഹൈല്‍ ഹുദവി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തെക്കന്‍ മേഖലാ സന്ദേശയാത്ര നോര്‍ത്ത് ചിത്തിരിയില്‍ എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ജാഥാ നായകന്‍ യൂനുസ് ഫൈസി കാക്കടവിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ശറഫുദ്ധീന്‍ കുണിയ അധ്യക്ഷനായി.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് മിസ്ബാഹി ചിത്താരി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സഈദ് അസ്അദി, നാഫിഹ് അസ്അദി ബിരിച്ചേരി, സുബൈര്‍ ദാരിമി പടന്ന, ഹബീബ് ദാരിമി പെരുമ്പട്ട, സ്വാദിഖ് മൗലവി ഓട്ടപ്പടവ്,ആദം ദാരിമി മാണിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്നു ജാഥകളും ഇന്നലെ വൈകുന്നേരം യഥാക്രമം കാസര്‍കോട്, നീര്‍ച്ചാല്‍, കൈതക്കാട് എന്നിവിടങ്ങളില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."