നാലു കിണറും മൂന്നു കുഴല്‍ക്കിണറും വറ്റി: കുടിവെള്ളം വിലകൊടുത്തുവാങ്ങല്‍ സമരവുമായി ഊജാര്‍ പട്ടികജാതി കോളനി
കുമ്പള: നാലു കിണറുകളും മൂന്നു കുഴല്‍ക്കിണറുകളും വറ്റി വരണ്ടതോടെ കുടിവെള്ളം കിട്ടാതായ ഊജാര്‍ പട്ടികജാതി കോളനിയില്‍ കോളനിവാസികളുടെ പ്രതീകാത്മക കുടിവെള്ളം വിലകൊടുത്തു വാങ്ങല്‍ സമരം. കിണറുകളും കുഴല്‍ക്കിണറുകളും വരണ്ടതോടെ 10 ദിവസമായി കോളനിയില്‍ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. സ്വകാര്യ കുടിവെള്ള വിതരണക്കാരില്‍ നിന്നു വിലകൊടുത്താണ് ഇപ്പോള്‍ കോളനിവാസികള്‍ കുടിവെള്ളം വാങ്ങുന്നത്.
കുടിവെള്ളത്തിനായി അധികൃതരുടെ വാതിലുകളില്‍ എല്ലാം മുട്ടി മടുത്ത കോളനിവാസികള്‍ ഇന്നലെ രാവിലെ മുതലാണു വേറിട്ട സമര രീതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. 10രൂപയ്ക്ക് ഒരുകുടം വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഒരു ഗ്ലാസ് വെള്ളം നല്‍കുന്നതാണ് സമരരീതി. പ്രദേശത്തെ 80 കുടുംബങ്ങള്‍ കുടങ്ങള്‍ ഏന്തി വരി നിന്നുകൊണ്ടാണു കുടിവെള്ളത്തിനായി വ്യത്യസ്ത സമര രീതി അവലംഭിച്ചത്. എത്രയും വേഗം കുടിവെള്ള പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്തിനു മുന്നില്‍ സമരം ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.
കുമ്പള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കോളനികളായ കുണ്ടാപ്പു, ചത്രംപള്ളം, കുണ്ടങ്കരടുക്ക, പേരാല്‍ പൊട്ടോരി തുടങ്ങിയ കോളനികളിലും കുടിവെള്ളത്തിനു ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടു രണ്ടു മാസത്തിലേറെയായി.
എ. പ്രിയ, ദേവകി, പൂവമ്മ, ഗുറുവ എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ളം വിലകൊടുത്തു വാങ്ങല്‍ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."