HOME
DETAILS
MAL
കുട്ടികള്‍ക്കുള്ള ആധാര്‍ ക്യാംപുകള്‍ തുടങ്ങി
backup
June 04 2016 | 21:06 PM
കോഴിക്കോട്: ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷയയും ഐ.സി.ഡി.എസും സംയുക്തമായി നടത്തുന്ന ജില്ലയിലെ ആറുവയസിനു താഴെയുള്ള കുട്ടികള്‍ക്കായുള്ള ആധാര്‍ എന്റോള്‍മെന്റ് ക്യാംപിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി.
കടലുണ്ടി, വാണിമേല്‍, ചെക്യാട്, കാവിലുംപാറ, മണിയൂര്‍, തിരുവള്ളൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍, ചക്കിട്ടപ്പാറ, കിഴക്കോത്ത്, ഓമശ്ശേരി, കൊടിയത്തൂര്‍, കുരുവട്ടൂര്‍, ഒളവണ്ണ എന്നീ പഞ്ചായത്തുകളിലും പയ്യോളി, മുക്കം, ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, വടകര, കൊയിലാണ്ടി എന്നീ മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോര്‍പറേഷനിലെ കോട്ടൂളി, നഗരം, വളയനാട്, കച്ചേരി, ബേപ്പൂര്‍, കസബ, വേങ്ങേരി, ചെലവൂര്‍, പുതിയങ്ങാടി എന്നീ വില്ലേജുകളിലും ഇന്നലെ സംഘടിപ്പിച്ച ആധാര്‍ ക്യാംപുകളില്‍ 1300ഓളം കുട്ടികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."