നവവോട്ടര്‍മാര്‍ക്കുള്ള തൈ വിതരണം ഇന്ന് മുതല്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ നവവോട്ടര്‍മാര്‍ക്ക് എസ്.ബി.ടിയുമായി ചേര്‍ന്ന് ജില്ലാഭരണകൂടം നല്‍കുന്ന വൃക്ഷത്തൈകളുടെ വിതരണം പരിസ്ഥിതി ദിനമായ ഇന്ന് മുതല്‍ നടക്കും. സോഷ്യല്‍ ഫോറസ്ട്രി വകുപ്പ്, അക്ഷയ എന്നിവയുമായി സഹകരിച്ചാണ് തൈ വിതരണം. വട്ടോളി, വെങ്ങാലി, പെരുവയല്‍ (കല്ലേരി ഷാഡോ ഡ്രൈവിങ് സ്‌കൂളിനു സമീപം), മടവൂര്‍ (പൈമ്പാലശ്ശേരി) എന്നിവിടങ്ങളിലെ വനം വകുപ്പ് നഴ്‌സറികളില്‍ നിന്നാണ് തൈകള്‍ വിതരണം ചെയ്യുക.
നഴ്‌സറികളില്‍ നിന്ന് തൈകള്‍ കൈപ്പറ്റാന്‍ സാധിക്കാത്തവര്‍ക്ക് ഏഴ്, എട്ട് തിയതികളില്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യും. ആദ്യമെത്തുന്ന 50 പേര്‍ക്കാണ് ഇവിടെ നിന്ന് തൈകള്‍ ലഭിക്കുക. വോട്ട് ചെയ്ത നവവോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി രാവിലെ 10നും വൈകിട്ട് നാലിനും ഇടയില്‍ വിതരണ കേന്ദ്രങ്ങളിലെത്തണം.
വോട്ട് ചെയ്യാനുള്ള പ്രോത്സാഹനത്തോടൊപ്പം യുവതലമുറയില്‍ പരിസ്ഥിതി അവബോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാഭരണകൂടം ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."