HOME
DETAILS
MAL
ഹാരിസണ്‍ കേസ് വിധി നിരാശാജനകം: വി.എസ്
backup
April 11 2018 | 19:04 PM
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കേസിലെ വിധി നിരാശാജനകമാണെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു.
1999 മുതല്‍ ആറ് കമ്മിഷനുകളെ അതത് കാലത്തെ സര്‍ക്കാരുകള്‍ നിയോഗിച്ചിരുന്നു. എല്ലാ കമ്മിഷനുകളും നിര്‍ദേശിച്ചത് ഹാരിസണ്‍ കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്നും അത് തിരിച്ചു പിടിക്കണമെന്നുമാണ്. ഇത്തരം നിരവധിരേഖകളും തെളിവുകളുമുണ്ടായിട്ടും സര്‍ക്കാരിന്റെ കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണം.
എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആസൂത്രണം ചെയ്യണമെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുന്ന കാര്യം ആലോചിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."