റവന്യൂ-വനംവകുപ്പുകള്‍ മന:പൂര്‍വം തോറ്റുകൊടുക്കുന്നു: ജോസഫ് എം.പുതുശേരി
കോട്ടയം: ഒന്നിന് പിറകേ ഒന്നായി എതിര്‍കക്ഷികളുമായി ഒത്തുകളിച്ച് റവന്യൂ-വനംവകുപ്പുകള്‍ കേസുകള്‍ തോറ്റുകൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹാരിസണ്‍ ഭൂമിക്കേസില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടിയെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജന. സെക്രട്ടറി ജോസഫ് എം. പുതുശേരി. പൊന്തന്‍പുഴ വനഭൂമിക്കേസിലുണ്ടായ തിരിച്ചടിക്കുശേഷം ഹാരിസണ്‍ ഭൂമിയും കൈവിട്ടു പോകുന്ന സ്ഥിതി ലാഘവത്തോടെ കാണാന്‍ കഴിയില്ല. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല് എന്ന നിലയിലാണ് സര്‍ക്കാരിന് ഈ വിധി.
കേരളം വിറ്റുതുലയ്ക്കാന്‍ അച്ചാരം വാങ്ങിയ ഇടനിലക്കാരും അവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്യുന്ന ബന്ധപ്പെട്ട വകുപ്പുകളും അവയുടെ രാഷ്ട്രീയ നേതൃത്വവുമടങ്ങുന്ന ദൂഷിതവലയം മുമ്പെങ്ങുമില്ലാത്തതുപോലെ അരങ്ങുതകര്‍ക്കുകയാണ്.
വലിയ തോതില്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്ന തരത്തില്‍ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ നിരന്തരമായുണ്ടാവുന്ന വീഴ്ചകളെക്കുറിച്ച് കാനം രാജേന്ദ്രന്റെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്നും പുതുശേരി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."