പ്ലസ് ടു ലയിപ്പിക്കുന്നതിനെതിരേ അധ്യാപകര്‍ മൂല്യനിര്‍ണയക്യാമ്പുകള്‍ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: പ്ലസ്ടു വിഭാഗത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഒഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സംസ്ഥാനവ്യാപകമായി ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ചു.
സംസ്ഥാനത്തൊട്ടാകെയുള്ള ക്യാമ്പുകളിലെ 85 ശതമാനത്തിലേറെ മൂല്യനിര്‍ണയ ജോലിയും മുടങ്ങിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഭീഷണിപ്പെടുത്തി അധ്യാപകരെ ക്യാമ്പിലെത്തിക്കാന്‍ ഇടതുപക്ഷസംഘടനകള്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതായും അവര്‍ അവകാശപ്പെട്ടു.
സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. വി.എസ് ശിവകുമാര്‍ എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്ക് ഓഫിസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി പ്രസിഡണ്ട് ടി.ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ കണ്‍വീനര്‍ ജോയി സെബാസ്റ്റ്യന്‍, എസ്. സന്തോഷ്‌കുമാര്‍, എം.വി അഭിലാഷ്, വി.എം ജയപ്രദീപ്, പി.വി ജേക്കബ്,എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."