പ്ലാസ്റ്റിക്കിനെ മാലിന്യമെന്നു പഴിക്കരുതേ...
കൊച്ചി: ഉപയോഗിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ എന്തോ ഭീകരസംഭവമാണെന്ന മട്ടില്‍ പഴിക്കരുതെന്നു 'പ്ലാസ്റ്റിക് മാന്‍ ഒഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഡോ. വാസുദേന്‍ രാജഗോപാലന്‍. ശരിയായി സംസ്‌കരിച്ചെടുത്താല്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്കു ഈ 'മാലിന്യം' ഉപയോഗപ്പെടുത്താമെന്നും പ്ലാസ്റ്റിക് ഉപയോഗിച്ചു റോഡ് നിര്‍മാണ സാങ്കേതികവിദ്യ വികസിപ്പിച്ച ഡോ. വാസുദേന്‍ രാജഗോപാലന്‍ പറയുന്നു.
പ്ലാസ്റ്റിക് അല്ല, മാലിന്യ പരിപാലനത്തിലെ പോരായ്മയാണു യഥാര്‍ഥ പ്രശ്‌നമെന്നു 'കടലിലെ മാലിന്യഭീഷണി' എന്ന വിഷയത്തില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തില്‍ മറൈന്‍ ബയോളിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദ്വദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേക ഊഷ്മാവില്‍ ചൂടാക്കി സംസ്‌കരിച്ചു റോഡ് നിര്‍മിക്കാം. ഇത്തരത്തില്‍ നിര്‍മിക്കുന്ന റോഡുകള്‍ 15 വര്‍ഷംവരെ കേടുവരില്ല. പുതിയ ഒരു യന്ത്രവും ഇതിനുവേണ്ട. പൂര്‍ണമായും പ്രകൃതിസൗഹൃദമായാണു സംസ്‌കരിക്കുന്നത്.
ഇന്ത്യയിലെ റോഡ് നിര്‍മാണങ്ങള്‍ക്കു പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ കരയിലും കടലിലും പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം ഉണ്ടാകില്ല. ആവശ്യത്തിനുള്ള പ്ലാസ്റ്റിക് ഇവിടെ തികയാതെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും.
വികസനപ്രവര്‍ത്തനം കാര്യക്ഷമമാക്കാനും പ്ലാസ്റ്റിക് മാലിന്യം പെരുകുന്നതിന്റെ പ്രത്യാഘാതം കുറയ്ക്കാനും ഇങ്ങനെ കഴിയും. ഇതിനകം ഒരു ലക്ഷം കിലോമീറ്റര്‍ 'പ്ലാസ്റ്റിക് റോഡുകള്‍' ഇന്ത്യയില്‍ നിര്‍മിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നതു നിര്‍ത്തണം.
ഡോ. എന്‍.ജി.കെ പിള്ള അധ്യക്ഷനായിരുന്നു. ഗായത്രി ഹാന്ദനഹാല്‍ മുഖ്യാതിഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."