രാത്രി ഡ്യൂട്ടി ഒഴിവാക്കാനാശ്യപ്പെട്ട നഴ്സിനെ പിരിച്ചുവിട്ടു; ആശുപത്രിക്കെതിരേ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
ആലപ്പുഴ: സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച മകനെ നോക്കാന്‍ നഴ്സിന് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ജീവനക്കാരിയെ പിരിച്ചുവിട്ട ആശുപത്രിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. ആലപ്പുഴ ജില്ലാ ലേബര്‍ ഓഫിസറും ആശുപത്രി അധികൃതരും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.
കായംകുളത്തെ സ്വകാര്യ ആശുപത്രിയാണ് കായംകുളം സ്വദേശിനി എസ്. ബിനീതയെ പിരിച്ചുവിട്ടത്. ബിനീതക്ക് പകല്‍ ജോലി നല്‍കണമെന്ന് കമ്മിഷന് ആലപ്പുഴ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബിനീത ജോലിക്ക് പോകുമ്പോള്‍ 12 വയസുള്ള മകനെ നോക്കിയിരുന്നത് അമ്മയാണ്. പ്രായാധിക്യം കാരണം അമ്മയ്ക്ക് മകനെ നോക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."